പ​ള്ളി​ക്ക​ലാ​റി​ലെ ത​ട​യ​ണ; ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ർ​ശി​ക്കും
Wednesday, October 23, 2019 11:48 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : തൊ​ടി​യൂ​ർ പാ​ല​ത്തി​നു സ​മീ​പം പ​ള്ളി​ക്ക​ലാ​റി​ൽ നി​ർ​മി​ച്ച ത​ട​യ​ണ സം​ബ​ന്ധി​ച്ച് ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത്ഹ​രി​ത​കേ​ര​ളാ മി​ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ. ​ടി എ​ൻ സീ​മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ൽ ഏ​താ​നം ദി​വ​സ​ങ്ങ​ൾ​ക്ക​കം പ്ര​ശ്‌​ന​ത്തി​ന് അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണാ​ൻ തീ​രു​മാ​ന​മാ​യി.
പ​ള്ളി​ക്ക​ലാ​റി​ൽ നി​ർ​മി​ച്ച ത​ട​ണ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും ഇ​തു​മൂ​ലം വ​ട്ട​ക്കാ​യ​ലി​ൽ കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. സ​മീ​പ​ത്തെ നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​താ​യും യോ​ഗ​ത്തി​ൽ ആ​രോ​പ​ണം ഉ​യ​ർ​ന്നു.
ഇ​രു​പ​തു മീ​റ്റ​ർ വീ​തി​യി​ൽ വെ​ള്ളം ഒ​ഴു​കി​ക്കൊ​ണ്ടി​രു​ന്ന പ​ള്ളി​ക്ക​ലാ​റി​ന് കു​റു​കെ നി​ർ​മി​ച്ച ത​ട​യ​ണ​യി​ലൂ​ടെ മൂ​ന്ന് മീ​റ്റ​ർ വീ​തി​യി​ൽ മാ​ത്ര​മാ​യി വെ​ള്ളം ഒ​ഴു​ക്കി വി​ട്ട​താ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ഉ​ൾ​പ്പെ​ടെ അ​ഭി​പ്രാ​യം. ഷ​ട്ട​ർ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ലാ​യി വെ​ള്ളം ഒ​ഴു​ക്കി വി​ടാ​നും സാ​ധി​ക്കു​ന്നി​ല്ല.
ഇ​തോ​ടെ നെ​ൽ​കൃ​ഷി ഉ​ൾ​പ്പെ​ടെ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​യി. ക​ഴി​ഞ്ഞ മ​ഴ​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. ത​ട​യ​ണ​യ്‌​ക്കെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ​എ ഇ​ട​പെ​ട്ടാ​ണ് അ​ടി​യ​ന്തി​ര യോ​ഗം വി​ളി​പ്പി​ച്ച​ത്.
പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​ത് കാ​ര​ണം കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. പ്ര​ശ്‌​ന​ത്തി​ന് അ​ടി​യ​ന്തി​ര പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​ത്ത​വ​ണ കൃ​ഷി ഇ​റ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം 24-ന് ​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ചീ​ഫ് എ​ൻ​ജി​യ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ആ​ർ രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​റി​ഗേ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ ഷം​സു​ദീ​ൻ, സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നി​യ​ർ ഉ​ദ​യ​കു​മാ​ർ, ഇ​റി​ഗേ​ഷ​ൻ എ​ക്‌​സി. എ​ൻ​ജി​നി​യ​ർ മ​നോ​ജ്, ഹ​രി​ത​കേ​ര​ളാ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഐ​സ​ക്, ഓ​ച്ചി​റ കൃ​ഷി അ​സി​സ്റ്റ​ൻ​ഡ് ഡ​യ​റ​ക്ട​ർ ഷെ​റി​ൻ മു​ള്ള​ർ, ത​ഴ​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​ല​ത, പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ അ​മ്പി​ളി​ക്കു​ട്ട​ൻ, കൃ​ഷി ഓ​ഫീ​സ​ർ റോ​സ് ലി​ൻ, പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ര​ഘു​നാ​ഥ​ൻ, സു​ന്ദ​ര​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.