ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു; കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കും നാ​ശം
Sunday, November 10, 2019 11:00 PM IST
പ​ത്ത​നാ​പു​രം: ത​ല​വൂ​രി​ല്‍ മ​ഴ​ക്കൊ​പ്പ​മെ​ത്തി​യ ഇ​ടി​മി​ന്ന​ലി​ൽ വ്യാ​പ​ക നാ​ശം.​ തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു മി​ന്ന​ലേ​റ്റ് ച​ത്തു.
കു​രാ ശ​ര്‍​ക്ക​ര​ഴി​ക​ത്ത് വീ​ട്ടി​ല്‍ രാ​ജേ​ന്ദ്ര​ന്‍ പി​ള​ള​യു​ടെ പ​തി​നാ​റ് മാ​സം പ്രാ​യ​മു​ള്ള പ​ശു​വാ​ണ് ച​ത്ത​ത്. ശ​നി​യാ​ഴ്ച വൈ​കുന്നേരം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് പ​ശു​വി​നെ തൊ​ഴു​ത്തി​ല്‍ ച​ത്ത നി​ല​യി​ല്‍ ക​ണ്ട​ത്. തൊ​ഴു​ത്തി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന മാ​ര്‍​ഗമാ​ണ് ഇ​ല്ലാ​താ​യ​ത്. കൂ​ടാ​തെ ത​ല​വൂ​രി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് പ​രി​ക്ക്

പ​ത്ത​നാ​പു​രം:​ കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് പ​രി​ക്ക്.​ചെ​മ്പ​ന​രു​വി തു​ള​സീ​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ രാ​ജ​പ്പ​ന്‍ നാ​യ​ര്‍(50)​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.​
ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​കഴിഞ്ഞ് സ​മീ​പ​ത്തു​ള്ള സ​ഹോ​ദ​ര​ന്‍റെ പു​ര​യി​ട​ത്തി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കാ​നാ​യി പോ​യ​പ്പോ​ഴാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ തു​ട​യെ​ല്ലു​പൊ​ട്ടി​യ ഇ​യാ​ളു​ടെ കാ​ലി​നും പ​രി​ക്കു​ണ്ട്.​ പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.​ പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്.​
വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ളൊ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.