അ​ഖി​ല​ലോ​ക പ്രാ​ർ​ഥ​നാ വാ​രാ​ച​ര​ണം: സ​ബ് റീ​ജ​ൻ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു
Sunday, November 10, 2019 11:00 PM IST
പു​ന​ലൂ​ർ: വൈ​എം​സി​എ-വൈ​ഡ​ബ്ല്യു​സി​എ അ​ഖി​ല ലോ​ക പ്രാ​ർ​ഥ​നാ വാ​രാ​ച​ര​ണ​ത്തി​ന് ജി​ല്ല​യി​ലെ അ​റു​പ​തി​ൽ​പ​രം യൂ​ണീ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം. സ​ബ് റീ​ജ​ൻ​ത​ല ഉ​ദ്ഘാ​ട​നം പു​ന​ലൂ​ർ വൈ​എം​സി​എയി​ൽ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. വി​ൻ​സന്‍റ്.​എ​സ്.​ഡി​ക്രൂ​സ് നി​ർ​വ​ഹി​ച്ചു.
​അ​വ​കാ​ശ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സ​മ​സൃ​ഷ്ട​ങ്ങ​ൾ​ക്കാ​യി ശ​ബ്ദി​ക്കേ​ണ്ട ദൗ​ത്യം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ക്യൂ​മെ​നി​ക്ക​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​മാ​യ വൈ​എം​സി​എ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു .
വൈ​എം​സി​എ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പു​ന​ലൂ​ർ സ​ബ് റീ​ജ​ൻ ചെ​യ​ർ​മാ​ൻ കെ.​ബാ​ബു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി വി​കാ​രി റ​വ.​മോ​ൻ​സി മാ​ത്യു ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തി.​പു​ന​ലൂ​ർ വൈ​എം​സി​എ പ്ര​സി​ഡന്‍റ് സ​ഖ​റി​യ വ​ർ​ഗീ​സ്, റ​വ. കെ.​ജി.​വ​ർ​ഗീ​സ്, റ​വ. നൈ​നാ​ൻ ജേ​ക്ക​ബ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു വ​ർ​ഗീ​സ്, ,സി.​പി.​ശാ​മു​വേ​ൽ, ബോ​ബി.​ഇ.​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി സ​ണ്ണി ഗീ​വ​ർ​ഗീ​സ്, ഷി​ബു.​കെ.​ജോ​ർ​ജ്, വൈഡബ്ല്യു​സി​എ പ്ര​സി​ഡന്‍റ് ലി​സി രാ​ജ​ൻ, സെ​ക്ര​ട്ട​റി ആ​ലീ​സ് രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്രാ​ർഥ​നാ​വാ​രാ​ച​ര​ണം 16ന് ​സ​മാ​പി​ക്കും. സം​സ്ഥാ​ന​ത​ല സ​മാ​പ​നം 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊ​ട്ടാ​ര​ക്ക​ര മ​ർ​ത്തോ​മ്മ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും. ലിം​ഗ​സ​മ​ത്വ​ത്തി​നു വേ​ണ്ടി അ​ധി​കാ​ര​ഘ​ട​ന​യെ പ​രി​വ​ർ​ത്തി​പ്പി​ക്കു​ന്ന യു​വാ​ക്ക​ൾ എ​ന്ന​താ​ണു ചി​ന്താ​വി​ഷ​യം.