സി​ഐ​റ്റി​യു ജി​ല്ലാ സ​മ്മേ​ള​ന​ം; ന​ഗ​ര​ത്തി​ൽ ഇന്ന് ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം
Tuesday, November 12, 2019 12:13 AM IST
കൊല്ലം: സി​ഐ​റ്റി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇന്ന് ​വൈ​കുന്നേരം നാലിന് ആ​ശ്രാ​മം മൈ​താ​നം മു​ത​ൽ സി ​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ടൗ​ണ്‍ ഹാ​ൾ വ​രെ ന​ട​ക്കു​ന്ന പ്ര​ക​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ വൈ​കു​ന്നേ​രം നാല് മു​ത​ൽ പോ​ലീ​സ് ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി.
തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ടൗ​ണ്‍ വ​ഴി ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ആ​ർ​ഒ​ബി - കൊ​ച്ചു​പി​ലാ​മ്മൂ​ട് -ബീ​ച്ച് വ​ഴി​യും ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ടൗ​ണ്‍ വ​ഴി തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ താ​ലൂ​ക്ക് - ലി​ങ്ക് റോ​ഡ് -ആ​ശ്രാ​മം - ക​ട​പ്പാ​ക്ക​ട - ക​പ്പ​ല​ണ്ട ിമു​ക്ക് വ​ഴി​യും കു​ണ്ട റ ​ഭാ​ഗ​ത്ത് നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ശ്രാ​മം - ലി​ങ്ക്റോ​ഡ് താ​ലൂ​ക്ക് ക​ച്ചേ​രി വ​ഴി​യും പോ​കേ​ണ്ട താ​ണ്.
പാ​ർ​ക്കിം​ഗ് ക്രമീകരണം ഇങ്ങനെ: കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ, കു​ണ്ട റ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​രു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പീ​ര​ങ്കി മൈ​താ​നം, ക്യു​എ​സി ഗ്രൗ​ണ്ട്, ക​ർ​ബ​ല- കോ​ളേ​ജ് ജം​ഗ്ഷ​ൻ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ, ഭാ​ഗ​ത്തു​നി​ന്നും പ്ര​വ​ർ​ത്ത​ക​രു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കൊ​ല്ലം ബീ​ച്ച്, പോ​ർ​ട്ട് - തീ​ര​ദേ​ശ​റോ​ഡി​ലും പാ​ർ​ക്ക് ചെ​യ്യേ​ണ്ടതാ​ണ്.

വി​മു​ക്തി ആ​ലോ​ച​നാ യോ​ഗം നാ​ളെ

കൊല്ലം: ​ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ്ത​ക​ര​ണം ല​ക്ഷ്യം​വ​യ്ക്കു​ന്ന വി​മു​ക്തി മി​ഷ​ന്‍റെ ജി​ല്ല​യി​ലെ ആ​ലോ​ച​നാ യോ​ഗം നാ​ളെ ന​ട​ക്കും. പ​ക​ല്‍ 10.30 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ്ര​സി​ഡന്‍റിന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രും.