പ്ര​സി​ഡന്‍റ്‌​സ് ട്രോ​ഫി: പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ഇ​ന്ന്
Friday, November 15, 2019 12:10 AM IST
കൊല്ലം: ദേ​ശിം​ഗ​നാ​ടി​ന്‍റെ ദേ​ശീ​യോ​ത്സ​വ​മാ​യ പ്ര​സി​ഡന്‍റ്‌​സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം ത​യ്യാ​റാ​ക്കി​യ ബ​ഹു​വ​ര്‍​ണ പോ​സ്റ്റ​റി​ന്‍റെ പ്ര​കാ​ശ​നം ഇ​ന്ന് ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​മു​ള്ള ഡി ​ടി പി ​സി ഓ​ഫീ​സി​ലെ ജ​ലോ​ത്സ​വ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ഉ​ച്ച​യ്ക്ക് 12ന് ​പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി ഡി ​ടി പി ​സി സെ​ക്ര​ട്ട​റി സി ​സ​ന്തോ​ഷ് കു​മാ​റി​ന് കൈ​മാ​റി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. പ​ബ്ലി​സി​റ്റി ക​മ്മി​റ്റി വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എം ​എ സ​ത്താ​ര്‍, ഗോ​പി​നാ​ഥ​ന്‍, എം ​സ​ജീ​വ്, എ​ന്‍ എ​സ് വി​ജ​യ​ന്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ പി ​ആ​ര്‍ സാ​ബു, മ​റ്റ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.