ആ​ദി​ച്ച​ന​ല്ലൂ​രി​ൽ ഗ്രോ​ബാ​ഗ് വി​ത​ര​ണം ചെ​യ്തു
Saturday, November 16, 2019 12:22 AM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേ​യും കൃ​ഷി​ഭ​വ​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രോ​ബാ​ഗ് വി​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​മൃ​ത, സു​ലോ​ച​ന, കൃ​ഷി​ഓ​ഫീ​സ​ർ ആ​ർ.​പ്ര​ദീ​പ് കു​മാ​ർ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗം ജോ​ർ​ജ് ഫി​ലി​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാ​മൂ​ഹ്യ സു​ര​ക്ഷാ​പെ​ൻ​ഷ​ൻ
വാ​ങ്ങു​ന്ന​വ​ർ മ​സ്റ്റ​റി​ങ് ന​ട​ത്ത​ണം

ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സാ​മൂ​ഹ്യ സു​ര​ക്ഷാ​പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ 18 നു ​ശേ​ഷം ഏ​തെ​ങ്കി​ലും അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് പോ​യി മ​സ്റ്റ​റി​ങ് ന​ട​ത്തേ​ണ്ട​താ​ണ്.
അ​ല്ലാ​ത്ത​വ​ർ​ക്ക് അ​ടു​ത്ത ഗ​ഡു​മു​ത​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കി​ല്ല. മ​സ്റ്റ​റി​ങ് ഫീ​സ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​താ​ണ്. ഇ​തി​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല.
മ​സ്റ്റ​റി​ങ് പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് തു​ട​ർ​ന്ന് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത​ല്ല. അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത കി​ട​പ്പ് രോ​ഗി​ക​ൾ ആ ​വി​വ​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ അ​റി​യി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ്, സെ​ക്ര​ട്ട​റി ബി​ജു​സി.​നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.