ഇ​ഷ്ട​താ​ര​ത്തി​ന്‍റെ ഓ​ർ​മ്മ​പു​തു​ക്കാ​ൻ ഇ​ത്ത​വ​ണ​യും അ​വ​രെ​ത്തി
Sunday, November 17, 2019 1:17 AM IST
കൊല്ലം: ഇ​ഷ്ട​താ​ര​ത്തി​ന്‍റെ ഓ​ർ​മ്മ​പു​തു​ക്കാ​ൻ ഇ​ത്ത​വ​ണ​യും അ​വ​രെ​ത്തി. അ​ന​ശ്വ​ര ന​ട​ൻ ജ​യ​ന്‍റെ ഇ​രു​പ​ത്തി ഒ​ൻ​പ​താം ച​ര​മ ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ടാ​യ കൊ​ല്ലം ഓ​ല​യി​ലെ വീ​ടി​നു മു​ന്നി​ലെ പൂ​ർ​ണകാ​യ പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ നൂ​റു ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ പു​ഷ്പ്പ​ങ്ങ​ള​ർ​പ്പി​ച്ചു.

ജ​യ​നെ മ​ല​യാ​ളി ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത താ​ര​മെ​ന്ന്‌ ഓ​ർ​മ്മ പെ​ടു​ത്ത​ലാ​യി​രു​ന്നു സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സാ​ന്നി​ധ്യം. ഓ​ർ​മ്മ​ദി​ന​ത്തി​ൽ അ​വി​ടെ​യെ​ത്തി​യ ആ​രാ​ധ​ക​ർ മു​ള​ങ്കാ​ട​കം ശ്മ​ശാ​ന​ത്തി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​ർ ജ​യ​ൻ സി​നി​മ​ക​ളി​ലെ ക​ള​ർ ചി​ത്ര​ങ്ങ​ളും പോ​സ്റ്റ​റു​ക​ളും കൊ​ണ്ട് വ​ന്നു പ​തി​പ്പി​ക്കു​ക​യും പ്ര​തി​മ​യി​ൽ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തു​ക​യും ചെ​യ്തു.​

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ജ​യ​ൻ ക​ലാ​സം​ഘ​ട​ന​യു​ടെ സം​ഘാ​ട​ക​രാ​യ ഹ​രി​കു​മാ​ർ, സ​ജീ​വ് എ​ന്നി​വ​രും രാ​ജു വ​യ​ലാ​ർ പൂ​വ​റ്റൂ​ർ മ​ണി​ക​ണ്ഠ​ൻ, കോ​ഴി​ക്കോ​ട് നി​ന്നും നൗ​ഷാ​ദ് പാ​ട്ടു കു​ള​ങ്ങ​ര എ​ന്നി​വ​രും തൃ​ശൂ​ർ ജ​യ​ൻ മെ​മ്മോ​റി​യ​ൽ സാം​സ്കാ​രി​ക​വേ​ദി സെ​ക്ര​ട്ട​റി സു​ധീ​ർ കീ​രാ​ല്ലൂ​ർ ,കോ ​ഓ​ഡി​നേ​റ്റ​ർ സു​നി​ൽ പാ​മ്പു​ങ്ക​ൽ,പ്ര​സി​ഡ​ന്‍റ് എ​സ് പ്രീ​തി എ​ന്നി​വ​ർ ജ​യ​നെ അ​നു​സ്മ​രി​ച്ചു.

ആ​ർ എ​ച് രാ​മ​ദാ​സ്, സ​തീ​ഷ് കു​മാ​ർ, കൊ​ച്ചി ജ​യ​ൻ സ​മി​തി​യു​ടെ അം​ഗ​മാ​യ ജെ​യി​ൻ ജോ​ർ​ജ്, റാ​ഫി, ബാ​ബു വെ​ളി​യം എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജ​യ​ന്‍റെ വീ​ടാ​യ പൊ​ന്ന​ച്ച​ൻ വീ​ട് പൊ​ളി​ച്ചു മാ​റ്റി​യ​തി​ൽ അ​വി​ടെ​യെ​ത്തി​യ ആ​രാ​ധ​ക​ർ​ക്ക് ഏ​റെ വി​ഷ​മം ആയി. ജ​യ​നോ​ടൊ​പ്പം അ​ന്ത​പ്പു​രം​ അ​ട​ക്കം നി​ര​വ​ധി സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ട കോ​ട്ട​യം സ്വ​ദേ​ശി അ​ന്ത​പ്പു​രം ചാ​ക്കോ ജ​യ​ൻ പ്ര​തി​മ​യി​ൽ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി.