പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, November 17, 2019 1:20 AM IST
കൊ​ട്ടാ​ര​ക്ക​ര: മ​ദ്രാ​സ് ഐ ​ഐ ടി ​യി​ലെ വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ ​ഐ എ​സ് എ​ഫ് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.

മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഫെ​ലി​ക്സ് വ​ർ​ഗീ​സ് സാം​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ ​ഇ​ന്ദു​ഗോ​പ​ൻ ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ജോ. ​സെ​ക്ര​ട്ട​റി അ​ൽ ഷാ​ൻ, സൂ​ര​ജ്നാ​നാ​ഥ്, ഉ​നൈ​സ്, നൗ​ഫ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.