പരിശീലന പരിപാടി ഇന്ന്
Sunday, November 17, 2019 11:20 PM IST
കൊല്ലം: അടിസ്ഥാന സൗകര്യം, മാനവ വികസനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുടെ അവസ്ഥ നിര്‍ണയിക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കി ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിനുള്ള മിഷന്‍ അന്തേ്യാദയ സംവിധാനത്തിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രൂപം നല്‍കി.
സര്‍വെയുമായി ബന്ധപ്പെട്ട് ബ്ലോക്കിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍, പഞ്ചായത്തിലെ പ്ലാന്‍ ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്കായുള്ള ജില്ലാതല ഏകദിന പരിശീലന പരിപാടി ഇന്ന് രാവിലെ ഒന്‍പതിന് കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനാകും.