കൂ​ട്ട ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച് ച​വ​റ ല​യ​ണ്‍​സ് ക്ല​ബ്
Sunday, November 17, 2019 11:25 PM IST
ച​വ​റ : ന​ട​ത്തം ശീ​ല​മാ​ക്കു ജീ​വി​ത ശൈ​ലി രോ​ഗ​ത്തെ ഇ​ല്ലാ​താ​ക്കു എ​ന്ന മു​ദ്രാ വാ​ക്യം ഉ​യ​ര്‍​ത്തി ലോ​ക പ്ര​മേ​ഹ ദി​ന​ത്തി​ല്‍ കൂ​ട്ട ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് നി​ന്നാ​രം​ഭി​ച്ച കൂ​ട്ട ന​ട​ത്തം ച​വ​റ ബ​സ്റ്റാ​ന്‍​ഡി​ലെ​ത്തി അ​വി​ടെ നി​ന്ന് തി​രി​ച്ച് മൈ​താ​ന​ത്തി​ല്‍ അ​വ​സാ​നി​പ്പി​ച്ചു. ​പ്ര​ഭാ​ത സ​വാ​രി ശീ​ല​മാ​ക്കി​യാ​ല്‍ ഒ​രു പ​രി​ധി വ​രെ രോ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മു​ക്തി നേ​ടാ​നാ​കു​മെ​ന്ന മു​ദ്രാവാ​ക്യം ഉ​യ​ര്‍​ത്തി സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​യോ​ട്ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.​കൂ​ട്ട ന​ട​ത്തം ഡോ​ക്ട​ര്‍ റി​യാ​സ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ റി​യാ​സ് ചെ​ങ്ങ​ഴ​ത്ത്, ഡോ. ​സു​ജി​ത്ത്, അ​ഭി​ലാ​ഷ് ച​ന്ദ്ര​ന്‍ ,ആം​സ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.​തു​ട​ര്‍​ന്ന് പ്ര​മേ​ഹ രോ​ഗ നി​ര്‍​ണ​യ​വും ന​ട​ന്നു.