പോ​ർ​ട്ടു​കൊ​ല്ലം ഇ​ട​വ​ക കു​രി​ശ​ടി​യും സ്ഥ​ല​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യം
Monday, November 18, 2019 11:09 PM IST
കൊ​ല്ലം: എ​ഡി 52-ആ​ണ്ടി​ൽ തോ​മാ​ശ്ലീ​ഹ സ്ഥാ​പി​ച്ച പോ​ർ​ട്ടു​കൊ​ല്ലം ഇ​ട​വ​ക​യി​ലെ 60 വ​ർ‌​ഷം പ​ഴ​ക്ക​മു​ള്ള ഒ​ന്നാം സ്ഥ​ലം കു​രി​ശ​ടി​യും സ്ഥ​ല​വും സം​ര​ക്ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ട​ന​ക അം​ഗ​ങ്ങ​ൾ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ലും യോ​ഗ​ത്തി​ലും നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക​യി​ലെ എ​ല്ലാ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും ഭ​ക്ത​സം​ഘ​ട​ന​ക​ളും കു​ടും​ബ യൂ​ണി​റ്റു​ക​ളും നേ​തൃ​ത്വം ന​ൽ​കി.

തീ​ര​ദേ​ശ വാ​സി​ക​ളോ​ട് ച​ർ​ച്ച ചെ​യ്യാ​തെ പ്ര​ദേ​ശ​ത്ത് ഒ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി​ല്ലാ​യെ​ന്ന് കൊ​ല്ലം ക​ള​ക്ട​ർ രേ​ഖാ​മൂ​ലം ന​ൽ​കി​യ വാ​ഗ്ദാ​ന​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് ക​സ്റ്റം​സ് വ​കു​പ്പ് ചെ​യ്യു​ന്ന​തെ​ന്ന് സ​മ്മേ​ള​നം ആ​രോ​പി​ച്ചു.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​മോ അ​വ​കാ​ശ​മോ ക​സ്റ്റം​സ് വ​കു​പ്പ് ക​ണ്ടെ​യ്ന​ർ ഓ​ഫീ​സ് നി​ർ​മി​യ്ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ദൈ​വാ​ല​യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു​ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന ഈ ​പ്ര​വ​ർ​ത്ത​നം തീ​ര​ദേ​ശ​ത്ത് നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള സ​ർ​ക്കാ​ർ ത​ന്ത്ര​മാ​ണെ​ന്നും ഇ​തി​നെ എ​ന്തു​വി​ല കൊ​ടു​ത്തും നേ​രി​ടു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പോ​ർ​ട്ടു​കൊ​ല്ലം ഇ​ട​വ​ക വി​കാ​രി ഫാ.​സേ​വ്യ​ർ ലാ​സ​ർ, കൈ​ക്കാ​ര​ൻ പ​ങ്ക്രാ​സ്, സെ​ക്ര​ട്ട​റി സാം​സ​ൺ, ആ​ൻ​ഡ്രൂ​സ്, കോ​ർ​ഡി​നേ​റ്റ​ർ ആ​ൻ​സി, തോ​മ​സ്, വി​ൻ​സി, ജോ​മോ​ൻ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.