ബാ​ന്‍റ്മേ​ള​ത്തി​ൽ അ​ഭി​മാ​ന​മാ​യി കേ​ര​ള​പു​രം ഗ​വ.​ഹൈ​സ്കൂ​ൾ
Wednesday, November 20, 2019 11:18 PM IST
പൂയപ്പള്ളി: പൂ​യ​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലെ ബാ​ന്‍റ്മേ​ള മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഏ​ക സ​ർ​ക്കാ​ർ സ്കൂ​ൾ എ​ന്ന പേ​ര് കേ​ര​ള​പു​രം ഗ​വ​. ഹൈ​സ്കൂ​ളി​ന്.
വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടാ​ണ് കു​ട്ടി​ക​ളെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച് കു​ണ്ട​റ സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി വി​നോ​ദ് അ​മ്മ വീ​ടാ​ണ് ബാ​ന്‍റ് ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കി​യ​ത്.
സ്കൂ​ളി​ലെ അ​ധ്യാ​പി​ക ജ​സീ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. സ്റ്റാ​ൻ​ലി​യാ​ണ് പ​രി​ശീ​ല​ക​ൻ.