ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു; ര​ക്ഷ​ക​രാ​യി അ​ഗ്നി​ശ​മ​ന​സേ​ന
Thursday, November 21, 2019 10:57 PM IST
പൂ​യ​പ്പ​ള്ളി: ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​ക്ക് മു​ന്നി​ല്‍ ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി​യ യു​വാ​വ് ശ്വാ​സം എ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ കു​ഴ​ഞ്ഞു​വീ​ണു. ജ​ന​വും മ​ത്സ​രാ​ര്‍​ഥി​ക​ളും സ്തം​ഭി​ച്ചു നി​ന്ന​തോ​ടെ ഓ​ടി​യെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന യു​വാ​വി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ച്ചു. ജ​യ​പ്ര​മോ​ദി​ന്‍റെ ജീ​വ​നാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ച​ത്.
അ​ഗ്നി​ശ​മ​ന​സേ​ന​യും ക​മ്യൂ​ണി​റ്റി റെ​സ്ക്യു ടീ​മും സം​യു​ക്ത​മാ​യി സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന വേ​ദി​യു​ടെ ക​വാ​ട​ത്തി​ല്‍ ന​ട​ത്തി​യ മോ​ക്ഡ്രി​ല്ലാ​ണ് സം​ഘാ​ട​ക​രെ​യും, മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ എ​ത്തി​യ​വ​രേ​യും മ​ത്സ​രാ​ര്‍​ഥി​ക​ളേ​യും ഒ​ന്നു​പോ​ലെ ഭ​യ​പ്പെ​ടു​ത്തി​യ​ത്.
വേ​ദി​ക്ക് മു​ന്നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​നെ ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്ത് എ​ത്തി​യ ജി​ല്ലാ അ​ഗ്നി​ശ​മ​ന​സേ​ന ഓ​ഫീ​സ​ര്‍ കെ. ​ഹ​രി​കു​മാ​റും സം​ഘ​വും പാ​ഞ്ഞെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ പ​ല​രും ഭ​യ​പ്പെ​ട്ടു. സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് ആം​ബു​ല​ന്‍​സ് സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ഴാ​ണ് ന​ട​ന്ന​ത് മോ​ക്ഡ്രി​ല്‍ ആ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.