സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Thursday, November 21, 2019 11:45 PM IST
നീ​ണ്ട​ക​ര : നീ​ണ്ട​ക​ര കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ദ​ര്‍ ഹു​ഡ് ചാ​രി​റ്റി മി​ഷ​നി​ല്‍ ജ​ന്‍ ശി​ക്ഷ​ന്‍ സ​ന്‍​സ്ഥാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള​ള സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.​
ത​യ്യ​ല്‍, ബ്യൂ​ട്ടി​ഷ​ന്‍, ക​ംപ്യൂ​ട്ട​ര്‍, കൂ​ണ്‍കൃ​ഷി തു​ട​ങ്ങി വി​വി​ധ​യി​ന​ങ്ങ​ളി​ല്‍ മു​ന്നൂ​റോ​ളം സ്ത്രീ​ക​ള്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ​എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എംഎ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ മ​ദ​ര്‍ ഹു​ഡ് ര​ക്ഷാ​ധി​കാ​രി ഡി. ​ശ്രീ​കു​മാ​ര്‍, ജ​ന്‍ ശി​ക്ഷ​ന്‍ സ​ന്‍​സ്ഥ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​ന​ട​യ്ക്ക​ല്‍ ശ​ശി, മ​ത്സ്യ ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം മ​നോ​ഹ​ര​ന്‍, ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​കേ​ശ​ന്‍ ചു​ലി​ക്കാ​ട്, പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​സി. പ്ര​ശാ​ന്ത​ന്‍ , തീ​ര​ദേ​ശ പോ​ലീ​സ് എ​സ്ഐ ​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.​
ച​ട​ങ്ങി​ല്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ൻ വി.​കെ. മ​ധു സൂ​ദ​ന​ന്‍, ഗോപു നീ​ണ്ട​ക​ര, സ്റ്റേ​റ്റ് യോ​ഗാ കൗ​ണ്‍​ സി​ല്‍ റ​ഫ​റി ശി​വ​കു​മാ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു