ഫാ.​ഫെ​ർ​ഡി​നാ​ന്‍റ് കാ​യാ​വി​ലി​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​നം 14ന് ​കൊ​ല്ല​ത്ത്
Thursday, December 5, 2019 1:13 AM IST
കൊ​ല്ലം: ഫാ.​ഫെ​ർ​ഡി​നാ​ന്‍റ് കാ​യാ​വി​ൽ ര​ചി​ച്ച് സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ദ്ധീ​ക​രി​ച്ച ചി​രി​ത്ര​ത്തി​ലെ ആ​ഴ​ങ്ങ​ളി​ൽ മാ​ർ‌​ക്കോ​പോ​ളോ, പ്ര​പ​ഞ്ച ര​ഹ​സ്യ​ങ്ങ​ളു​ടെ താ​ക്കോ​ൽ ഗ​ലി​ലേ​യോ ഗ​ലി​ലേ​യി എ​ന്നീ പു​സ്ത​ക​ങ്ങ​ളു​ടെ ര​ണ്ടാം പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ല്ലം ബി​ഷ​പ് ജെ​റോം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മോ​ൺ.​ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ​ക്കോ പോ​ളോ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഡോ.​ത​ന്പാ​ന് കോ​പ്പി ന​ൽ​കി ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ക്കും.

ഗി​ലി​ലി​യോ ഗ​ലി​ലേ​യി​യു​ടെ പ്ര​കാ​ശ​നം മാ​വേ​ലി​ക്ക​ര മ​ല​ങ്ക​ര രൂ​പ​താ മെ​ത്രാ​ൻ ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ന് കോ​പ്പി ന​ൽ​കി നി​ർ​വ​ഹി​ക്കും.

ഡോ.​മു​ഞ്ഞി​നാ​ട് പ​ദ്മ​കു​മാ​ർ, ഫാ.​ലാ​സ​ർ എ​സ്.​പ​ട്ട​ക​ട​വ്, ഡോ.​ത​ന്പാ​ൻ, ച​വ​റ കെ.​എ​സ്.​പി​ള്ള, മ​ദ​ർ റെ​ക്സി​യ മേ​രി, ഫാ.​ഫെ​ർ​ഡി​നാ​ന്‍റ് കാ​യാ​വി​ൽ, മ​യ്യ​നാ​ട് ബി.​ഡി​ക്സ​ൺ, മാ​ർ​ഗ്ര​റ്റ് സ​ക്രി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.