സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Friday, December 6, 2019 11:08 PM IST
ചാ​ത്ത​ന്നൂ​ർ: വ​ർ​ണാ​ഭ​മാ​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന് പാ​രി​പ്പ​ള്ളി​യി​ൽ തു​ട​ക്ക​മാ​യി. ആ​തി​ഥ്യ​മ​രു​ളു​ന്ന ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് സാം​സ്കാ​രി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

പാ​രി​പ്പ​ള്ളി വി​ല്ലേ​ജാ​ഫീ​സി​ന് മു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​ന വേ​ദി​യാ​യ പാ​രി​പ്പ​ള്ളി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സ​മാ​പി​ച്ചു.

നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ഗ​ജ​വീ​ര​നും വാ​ദ്യ​മേ​ള​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യ്ക്ക് അ​ല​ങ്കാ​രം പ​ക​ർ​ന്നു. പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത ക​ള​രി​പ്പ​യ​റ്റും തെ​യ്യ​വും ക​മ്പി​ടി ക​ളി​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളും സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യ്ക്ക് പ​കി​ട്ട് പ​ക​ർ​ന്നു. പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ൽ ബാ​ന​റു​ക​ളു​മേ​ന്തി​യാ​ണ് ഓ​രോ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​ജ​യ​പ്ര​കാ​ശ് എ​ൻ.​ര​വീ​ന്ദ്ര​ൻ, ര​ശ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ലൈ​ല, ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ദി​പു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​സു​ഭാ​ഷ്, എം.​കെ.​ശ്രീ​കു​മാ​ർ , കെ.​ജോ​യി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.