ശ​ക്ത​മാ​യ കാ​റ്റി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ​ന്‍​കൃ​ഷി നാ​ശം
Friday, December 6, 2019 11:32 PM IST
അ​ഞ്ച​ൽ: വൃ​ശ്ചി​ക​കാ​റ്റ് ശ​ക്തി പ്രാ​പി​ച്ച​തോ​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശം. അ​ഞ്ച​ല്‍ ക​രു​കോ​ണ്‍ വെ​ട്ടി​പ്പു​ഴ വീ​ട്ടി​ല്‍ പ്ര​വാ​സി​യാ​യ അ​നി ഡാ​നി​യേ​ലി​ന്‍റെ ഒ​രേ​ക്ക​ര്‍ ഭൂ​മി​യി​ലെ വാ​ഴ കൃ​ഷി​യി​ല്‍ ഭൂ​രി​ഭാ​ഗ​വും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കാ​റ്റി​ല്‍ നി​ലം​പൊ​ത്തി.
വി​ള​വെ​ടു​ക്കാ​റാ​യ​ത് ഉ​ള്‍​പ്പെ​ടെ അ​ഞ്ഞൂ​റോ​ളം വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ല്‍ എ​ത്തി​യ അ​നി ഡാ​നി​യേ​ല്‍ ജീ​വ​നോ​പാ​ധി​യാ​യി​ട്ടാ​ണ് വാ​ഴ​കൃ​ഷി ആ​രം​ഭി​ച്ച​ത്. വി​ള​വെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ഉ​ള്ള​പ്പോ​ഴാ​ണ് കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച​ത്.
ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി അ​നി ഡാ​നി​യേ​ല്‍ പ​റ​യു​ന്നു. കൃ​ഷി, റ​വ​ന്യു അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. നാ​ശം ക​ണ​ക്കാ​ക്കി റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് അ​യ​ക്കു​മെ​ന്ന് കൃ​ഷി ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.