ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​യു​മാ​യി മാ​താ​വ് ന​ഗ​ര​സ​ഭ ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​ത്യാ​ഗ്ര​ഹം തു​ട​ങ്ങി
Monday, December 9, 2019 11:01 PM IST
പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ൾ വ​ഴി നി​ർ​മ്മി​ച്ച ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​യു​മാ​യി മാ​താ​വ് ന​ഗ​ര​സ​ഭ ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​ത്യാ​ഗ്ര​ഹം ആ​രം​ഭി​ച്ചു.

ക​ക്കോ​ട് വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രി​യാ​യ വി​ഷ്ണു ഭ​വ​നി​ൽ ല​ളി​താം​ബി​ക​യും മ​ക​ൻ മ​നോ​ജു​മാ​ണ് ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​ത്യാ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത് നാ​ലു​വ​ർ​ഷ​മാ​യി കു​ടും​ബം ഇ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത് . വ​ഴി നി​ർ​മ്മി​ച്ച ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ല​ളി​താം​ബി​ക​യും മ​ക​നും ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​ത്യാ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്. ര​ണ്ടു മ​ക്ക​ളാ​ണ് ല​ളി​താം​ബി​ക​യ്ക്കു​ള്ള​ത്. ആ​റാം ക്ലാ​സു​കാ​ര​നാ​യ ഇ​ള​യ​മ​ക​നും ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണ്. ല​ളി​താം​ബി​ക​യു​ടെ ദു​സ്ഥി​തി ക​ണ്ട സ​മീ​പ​വാ​സി​ക​ളാ​യ മ​റ്റ് എ​ട്ട് താ​മ​സ​ക്കാ​രും വ​ഴി നി​ർ​മ്മി​ക്കു​ന്ന​തി​ന് സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​ട്ടു​ണ്ട്. സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ വ​ഴി നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത് വ​രെ സ​ത്യാ​ഗ്ര​ഹം തു​ട​രാ​നാ​ണ് ല​ളി​താം​ബി​ക​യു​ടെ യു​ടെ തീ​രു​മാ​നം.

സ​മ​ര​ത്തെ തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ ന​ഗ​ര​സ​ഭാ എ​ഞ്ചി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി. വ​ഴി നി​ർ​മാ​ണ​ത്തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു.