രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം നാ​ളെ​മു​ത​ൽ
Monday, December 9, 2019 11:01 PM IST
കൊ​ല്ലം: ടി​കെ​എം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ലെ മോ​ഡ​ലിം​ഗും സി​മു​ലേ​ഷ​നും എ​ന്ന വി​ഷ​യ​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം നാ​ളെ മു​ത​ൽ 13വ​രെ ന​ട​ക്കും.
നാ​ളെ രാ​വി​ലെ 9.30ന് ​കോ​ള​ജി​ലെ എ​പി​ജെ ഹാ​ളി​ൽ ടി​കെ​എം കോ​ള​ജ് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഡോ.​ടി.​കെ.​ഷ​ഹാ​ൽ ഹ​സ​ൻ മു​സ​ലി​യാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ കാ​ന​ഡ വെ​സ്റ്റേ​ൺ ഒ​ണ്ടേ​റി​യോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ബാ​ഗം എ​മ​രി​റ്റ​സ് പ്ര​ഫ.​ഡോ.​സ്ലോ​ബോ​ഡാ​ൻ പി.​സി​മോ​ണോ​വി​ക് സ​മ്മേ​ള​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​എ.​ഷാ​ഹു​ൽ ഹ​മീ​ദ്, ഇ​റാ​നി​ലെ ട​ബ്രി​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ.​ഡോ.​വാ​ഹി​ദ് നൗ​റാ​നി , കോ​ള​ജി​ലെ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ.​എം.​സി​റാ​ജു​ദീ​ൻ, കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​ആ​ർ.​സ​ജീ​ബ്, ഡോ.​എ​സ്.​ആ​ദ​ർ​ശ്, പ്ര​ഫ.​മു​ഹ​മ്മ​ദ് തൗ​സീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും
തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന സാ​ങ്കേ​തി​ക സെ​ഷ​നു​ക​ളി​ൽ പ്ര​ള​യ ദു​ര​ന്ത​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ ആ​ധു​നി​ക ആ​ഗോ​ള സ​മീ​പ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള പ്ര​ത്യേ​ക ച​ർ​ച്ച ഉ​ണ്ടാ​കും. ജ​ല​സം​ബ​ന്ധി​യാ​യ കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ത്യാ​ധു​നി​ക നി​ർ​മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ശ്ന​പ​രി​ഹാ​ര മാ​തൃ​ക​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ലെ പൊ​തു​ച​ർ​ച്ച ഡോ.​വാ​ഹി​ദ് നൗ​റാ​നി ന​യി​ക്കും. രാ​ജ്യ​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള 130 പ്ര​ബ​ന്ധ​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.