പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ട്രൂ​പ്പു​ക​ളു​ടെ പോ​ക്ക് അ​പ​ച​യ​ത്തിൽ: പ്രമോദ് പയ്യന്നൂർ
Wednesday, January 15, 2020 11:49 PM IST
കൊ​ല്ലം : കേ​ര​ള​ത്തി​ലെ പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ട്രൂ​പ്പു​ക​ളു​ടെ പോ​ക്ക് അ​പ​ച​യ​ത്തി​ലാ​ണെ​ന്നും അ​ത് തി​രു​ത്തി വി​മ​ർ​ശ​ന​ബു​ദ്ധ്യാ എ​ടു​ത്ത് നാ​ട​ക​ങ്ങ​ളെ അ​ന്താ​രാ​ഷ്ട നി​ല​വാ​ര​ത്തി​ലേ​ക്ക് രൂ​പ​പ്പെ​ടു​ത്തി എ​ടു​ക്ക​ണ​മെ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്തും സി​നി​മാ സം​വി​ധാ​യ​ക​നു​മാ​യ പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ. എ​ന്നാ​ൽ ന​ല്ല നാ​ട​ക​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​ത് ജ​ന​മ​ധ്യത്തി​ലേ​ക്ക് എ​ത്താ​ൻ നാ​ട​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ ശ്ര​മം വേ​ണം.
സ​ങ്കീ​ർ​ത്ത​നം സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ കെ.​ര​വി​വ​ർ​മ്മ​യേ​യും പി.​ജെ.​ഉ​ണ്ണി കൃ​ഷ്ണ​നേ​യും ആ​ദ​രി​ച്ച് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ശ്രാ​മം 8 പോ​യി​ന്‍റ് ആ​ർ​ട്ട് ക​ഫെ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ച​വ​റ കെ.​എ​സ്.​പി​ള്ള അ​ധ്യക്ഷ​ത വ​ഹി​ച്ചു. പ്ര​ദീ​പ് ആ​ശ്രാ​മം, ആ​ൻ​ഡ്രൂ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.