ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം ദേ​ശീ​യ​ഗാ​നം പോ​ലെ പാ​ടി​പ​തി​പ്പി​ക്ക​ണം: മോൺ. ഫെർഡിനാന്‍റ് ​കാ​യാ​വി​ല്‍
Thursday, January 16, 2020 11:09 PM IST
കൊ​ല്ലം: ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം ക​വി​താ​രൂ​പ​ത്തി​ലാ​ക്കി സം​ഗീ​തം ന​ല്‍​കി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ പാ​ടി​പ​തി​പ്പി​ക്ക​ണ​മെ​ന്ന് മോ​ണ്‍. ഫെ​ര്‍​ഡി​നാ​ന്‍റ് കാ​യാ​വി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദേ​ശീ​യ​ഗാ​നം പോ​ലെ ആ​ദ​ര​വോ​ടും അ​ഭി​മാ​ന​ത്തോ​ടും ആ ​ഗാ​നം എ​ല്ലാ​വ​രും ചു​ണ്ട​ത്ത് കൊ​ണ്ടു​ന​ട​ക്ക​ണം. യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം,

മ​തം ശ​ക്ത​പ്പെ​ട്ട രാ​ജ്യ​ത്ത് മ​തേ​ത​ര​ത്വം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞ​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ എ​റ്റ​വും വ​ലി​യ വി​ജ​യ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തി​നു​ണ്ടാ​യി​രി​ക്കു​ന്ന ഭീ​ഷ​ണി​യെ നേ​രി​ടു​ന്ന കോ​ണ്‍​ഗ്ര​സി​ന് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യും ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്‍​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ ​സി രാ​ജ​ന്‍, വ​ലി​യ​പ​ള്ളി ഇ​മാം ക​ട​യ്ക്ക​ല്‍ അ​ബ്ദു​ല്‍ അ​സീ​സ് മൗ​ല​വി, പാ​ങ്ങോ​ട് ക​മ​റു​ദീ​ന്‍, ഉ​മ്മ​ര്‍​മൗ​ല​വി, പാ​ങ്ങോ​ട് ക​മ​റു​ദീ​ന്‍, ഫാ. ​റൊ​മാ​ന്‍​സ് ആ​ന്‍റ​ണി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, മു​ന്‍ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍, എ.​എ. അ​സീ​സ്, എ.​യൂ​നു​സ്‌​കു​ഞ്ഞ്, വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ന്‍, റാം​മോ​ഹ​ന്‍, ഷ​ഹീ​ദ് അ​ഹ​മ്മ​ദ്, പ്ര​താ​പ​വ​ര്‍​മ ത​മ്പാ​ന്‍, എം.​എം. ന​സീ​ര്‍, ക​ല്ല​ട ഫ്രാ​ന്‍​സി​സ്, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, സി.​എ​സ്. മോ​ഹ​ന്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

30ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​ഭൂ​പ​ട​ത്തി​ല്‍ 15000പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.