എം​എ​ല്‍​എ​യു​ടെ പ്ര​സ്താ​വ​ന യാ​ഥാ​ര്‍​ഥ്യ​ത്തി​ല്‍ നി​ന്നു​ള്ള ഒ​ളി​ച്ചോ​ട​ലെ​ന്ന്
Wednesday, January 22, 2020 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: എം​എ​ല്‍​എ ഐ​ഷാ പോ​റ്റി​യു​ടെ പ്ര​സ്താ​വ​ന യാ​ഥാ​ര്‍​ഥ്യ​ത്തി​ല്‍ നി​ന്നു​ള്ള ഒ​ളി​ച്ചോ​ട​ലാ​ണെ​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലെ റിം​ഗ് റോ​ഡി​ന് വേ​ണ്ടി ചെ​റു​വി​ര​ല്‍ പോ​ലും അ​ന​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​ക്ക​ലാ​ണെ​ന്നും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ഹ​രി​കു​മാ​ര്‍ ആ​രോ​പി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് കി​ട്ടേ​ണ്ട ആ​ര്‍​ഡി​ഒ ഓ​ഫീ​സ് ന​ഷ്ട​പ്പെ​ട്ട​തി​ന് ഉ​ത്ത​ര​വാ​ദി എം​പി​യാ​ണോ, അ​തോ എം​എ​ല്‍​എ​യു​ടെ ക​ഴി​വു​കേ​ടാ​ണോ എ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക​റി​യാം. ക​ള​ക്ട​റേ​യും ആ​ര്‍​ഡി​ഒ​യേ​യും കാ​ണേ​ണ്ട സൗ​ക​ര്യം ഒ​രു കൊ​ട്ടാ​ര​ക്ക​ര​ക്കാ​ര​ന് കൊ​ല്ല​ത്ത് ചെ​ല്ലു​മ്പോ​ള്‍ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന് കി​ഴ​ക്ക് പ​ടി​ഞ്ഞാ​റ് ഓ​ടേ​ണ്ട സ്ഥി​തി​യാ​ണ്. ഇ​തും എം​എ​ല്‍​എ​യു​ടെ നേ​ട്ട​മാ​ണ്.
പു​ല​മ​ണ്‍ തോ​ട് വി​ക​സ​ന​ത്തി​ല്‍ കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഈ ​ഗ​തി​കേ​ട്. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എം​പി​യോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചാ​ല്‍ ചോ​ര്‍​ന്നു​പോ​കു​ന്ന​താ​ണോ എം​എ​ല്‍​എ​യു​ടെ ജ​ന​കീ​യ​ത. അ​വി​ടെ​യും എം​എ​ല്‍​എ​യു​ടെ സ​വ​ര്‍​ണ മേ​ധാ​വി​ത്വ​മാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന് വേ​ണ്ടി എം​പി എ​ത്ര ത​വ​ണ എം​എ​ല്‍​എ​യു​ടെ സ​ഹാ​യം തേ​ടി. അ​വി​ടെ​യെ​ല്ലാം അ​തി​നെ തു​ര​ങ്കം വ​യ്ക്കു​ന്ന പ​ണി​ക​ളാ​ണ് എം​എ​ല്‍​എ​യു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
എ​ഴു​കോ​ണ്‍ പോ​ളി​ടെ​ക്നി​ക് കാ​മ്പ​സി​ന് പു​റ​ത്തു​ള്ള ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ കു​ട്ടി​ക​ള്‍ ഇ​ല്ല. ഉ​ദ്ഘാ​ട​നം പോ​ലും ന​ട​ത്താ​തെ ന​ശി​ക്കു​ന്ന കെ​ട്ടി​ടം ചോ​ദി​ച്ചി​ട്ടും മു​ട​ന്ത​ന്‍ ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കി. കൊ​ട്ടാ​ര​ക്ക​ര ഇ.​ടി.​സി​യി​ല്‍ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഒ​ഴി​ഞ്ഞ കെ​ട്ടി​ടം ന​ല്‍​കാ​ന്‍ മ​ന്ത്രി ജ​ലീ​ല്‍ ഉ​ത്ത​ര​വി​ട്ട​താ​ണ്. എ​ന്നാ​ല്‍ പെ​ട്ടെ​ന്ന് മ​ന്ത്രി​ക്ക് വ​കു​പ്പ് മാ​റേ​ണ്ടി വ​ന്നു.
ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ന്‍ പോ​ലും കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ത​യ്യാ​റാ​യി​ല്ല. എം​പി​യു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ​യാ​ണ് ഹൈ​മാ​സ്റ്റ് പ്ര​കാ​ശി​പ്പി​ച്ച​ത്. ബൈ​പ്പാ​സ് തി​രു​വ​ല്ല​യി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​കാ​ന്‍ പോ​കു​ന്ന​തേ ഉ​ള്ളൂ. പി​ന്നെ​ന്താ കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് പ്ര​ശ്നം. കെ​എ​സ് റ്റി​പി​യെ പ​ഴി​ചാ​രി കൊ​ട്ടാ​ര​ക്ക​ര ബൈ​പ്പാ​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ ത​ല​യൂ​രാ​ന്‍ എം​എ​ല്‍​എ​യ്ക്ക് ക​ഴി​യി​ല്ലെ​ന്നും പി.​ഹ​രി​കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.