മു​ഹ​മ്മ​ദ് റ​സ്വാ​ൻ ആ​ഗ്ര​യി​ലേ​ക്ക് യാ​ത്രയായി
Wednesday, January 22, 2020 11:16 PM IST
കൊട്ടിയം: മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അം​ഗ​മാ​യ മു​ഹ​മ്മ​ദ് റ​സ്വാ​ൻ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം സ്വ​ദേ​ശ​ത്തേ​ക്ക് യാ​ത്ര ആ​യി. കാ​ലി​ലെ മു​റി​വി​ൽ പു​ഴു​വ​രി​ച്ച് അ​വ​ശ​നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​രം ത​ന്പാ​നൂ​ർ കെഎ​സ് ആ​ർ റ്റി ​സി ബ​സ് സ്റ്റാ​ൻഡി പ​രി​സ​ര​ത്ത് കി​ട​ന്നി​രു​ന്ന മു​ഹ​മ്മ​ദ് റ​സ്വാ​നെ 2019 ഡി​സം​ബ​ർ 22-ന് എ​സ്എ​സ് സ​മി​തി പ്ര​വ​ർ​ത്ത​ക​ൻ മാ​ത്യൂ വാ​ഴ​ക്കു​ളം അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്നു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യു​ടെ ഫ​ല​മാ​യി മു​ഹ​മ്മ​ദ് റ​സ്വാ​ൻ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു. അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭി​ച്ച സ്നേ​ഹ​വും ക​രു​ത​ലും കൂ​ടി​ചേ​ർ​ന്ന​പ്പോ​ൾ മു​ഹ​മ്മ​ദ് റ​സ്വാ​ൻ ത​ന്‍റെ വീ​ടി​നെ​പ്പ​റ്റി​യും ബ​ന്ധു​ക്ക​ളെ​യും പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ എ​സ്എ​സ് സ​മി​തി പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.
അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രെ അ​വ​രു​ടെ വീ​ട് ക​ണ്ടെ​ത്തി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ആ​സ്പൈ​റിം​ഗ് ലൈ​വ്സ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി മ​നീ​ഷ് കു​മാ​റി​ന് മു​ഹ​മ്മ​ദ് റ​സ്വാ​നെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കി. മ​നീ​ഷ് കു​മാ​റി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി മു​ഹ​മ്മ​ദ് റ​സ്വാ​ന്‍റെ വീ​ടും മാ​താ​പി​താ​ക്ക​ളെ​യും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചു.
ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ആ​ഗ്ര​യ്ക്കു സ​മീ​പ​മു​ള്ള ഷ​ഹി​ദ് ന​ഗ​റി​ലാ​ണ് മു​ഹ​മ്മ​ദ് റ​സ്വാ​ന്‍റെ വീ​ട്. മു​ഹ​മ്മ​ദ് റ​സ്വാ​നെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​യി പി​താ​വ് താ​ജു​ദ്ദീ​ൻ, സ​ഹോ​ദ​ര​ൻ സ​റ​ഫു​ദ്ദീ​ൻ, മു​ത്ത​ശി ആം​മ്ന തു​ട​ങ്ങി​യ​വ​ർ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി. 2019 മെ​യ് ആറിന് മു​ഹ​മ്മ​ദ് റ​സ്വാ​ൻ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഗ്വാ​ളി​യാ​റി​ലേ​ക്ക് പോ​കു​ന്ന വ​ഴി മൊ​റീ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് വെ​ള്ളം കു​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ ട്രെ​യി​ൻ വി​ട്ടു​പോ​യി.
അ​ങ്ങ​നെ ഒ​റ്റ​പ്പെ​ട്ടു​പോ​യ മു​ഹ​മ്മ​ദ് റ​സ്വാ​ൻ വ​ഴി അ​റി​യാ​തെ ട്രെ​യി​ൻ ക​യ​റി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്തു​വാ​ൻ സാ​ധി​ച്ചി​ല്ല. മു​ഹ​മ്മ​ദ് റ​സ്വാ​ന്‍റെ പി​താ​വി​ന് കു​പ്പി​വെ​ള്ളം വി​ൽ​ക്കു​ന്ന ജോ​ലി​യാ​ണ്. മു​ഹ​മ്മ​ദ് റ​സ്വാ​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന​തും കാ​ത്ത് മാ​താ​വും ഒ​രു സ​ഹോ​ദ​രി​യും വീ​ട്ടി​ൽ ക​ഴി​യു​ന്നു. എ​സ്എ​സ് സ​മി​തി മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് മു​ഹ​മ്മ​ദ് റ​സ്വാ​നെ സ്വ​ദേ​ശ​ത്തേ​ക്ക് യാ​ത്ര അ​യ​ച്ചു.