കോ​യി​വി​ള ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ‍​യി
Friday, January 24, 2020 11:06 PM IST
കൊ​ല്ലം: കോ​യി​വി​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ളി എ​ബ്ര​ഹാം കൊ​ടി​യേ​റ്റി. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് പു​ല്ലി​ക്കാ​ട്ട് കു​രി​ശ​ടി​യി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ വേ​സ്പ​ര. മോ​ൺ. യേ​ശു​ദാ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ പ​ത്തി​ന് തി​രു​നാ​ൾ സ​മൂ​ഹ​ദി​വ്യ​ബ​ലി​ക്ക് റ​വ. ഡോ. ​സി​ൽ​വി ആ​ന്‍റ​ണി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ബേ​ണി വ​ർ​ഗീ​സ് ക​പ്പൂ​ച്ചി​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് ഇ​ന്ന്

ശാ​സ്താം​കോ​ട്ട: ച​ക്കു​വ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ​ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റിന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ കാ​ൻ​സ​ർ രോ​ഗ​നി​ർണ​യ ക്യാ​മ്പും ഫി​സി​യോ തെ​റാ​പ്പി ഹെ​ൽ​ത്ത് ക്യാ​മ്പും ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ച​ക്കു​വ​ള്ളി ഠൗ​ണി​ൽ ന​ട​ക്കും. കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി എ​സ്. നാ​സ​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.