റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ കൊ​ല്ല​ത്ത് കൂ​ട്ട​യോ​ട്ടം
Friday, January 24, 2020 11:08 PM IST
കൊ​ല്ലം: കൊ​ല്ലം നാ​ടാ​ർ സം​ഘ​ത്തി​ന്‍റെ റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ന്ന് കൊ​ല്ലം ന​ഗ​ര​ത്തി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 7.30ന് ​ക​ന്‍റോ​ൺ​മെ​ന്‍റ് സൗ​ത്തി​ലെ നാ​ടാ​ർ സം​ഘം അ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ.​അ​ശോ​ക് കു​മാ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും.
തു​ട​ർ​ന്ന് ഏ​ഷ്യാ മാ​സ്റ്റേ​ഴ്സ് കാ​യി​ക​മേ​ള​യി​ൽ 70 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ഓ​ട്ട​ത്തി​ൽ വി​ജ​യി​ച്ച റ്റി.​ഡി.​രാ​ജേ​ന്ദ്ര​ന്‍റെ (84) നേ​തൃ​ത്വ​ത്തി​ൽ നാ​ടാ​ർ സം​ഘം ഹാ​ളി​ൽ നി​ന്നും കൂ​ട്ട​യോ​ട്ടം ആ​രം​ഭി​ക്കും. കൊ​ച്ചു​പി​ലാം​മൂ​ട്, ബീ​ച്ച്റോ​ഡ് വ​ഴി ചി​ന്ന​ക്ക​ട റൗ​ണ്ടി​ലെ​ത്തി തി​രി​കെ ബീ​ച്ച് റോ​ഡ്, ബെ​ൻ​സി​ഗ​ർ ഹോ​സ്പി​റ്റ​ൽ വ​ഴി നാ​ടാ​ർ സം​ഘം ഹാ​ളി​ലെ​ത്തും.
നാ​ടാ​ർ സം​ഘം കു​ടും​ബാം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും അ​ട​ക്കം 300-ൽ ​അ​ധി​കം പേ​ർ കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കും. സം​ഘ​ത്തി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ.​അ​ശോ​ക് കു​മാ​ർ-​പ്ര​സി​ഡ​ന്‍റ്, പി.​അ​ശോ​ക്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, എ.​ജി.​ബി.​നാ​ഗ​രാ​ജ​ൻ-​ട്ര​ഷ​റ​ർ, എ.​റ്റി.​എം.​ജ​വ​ഹ​ർ, ആ​ർ.​രാ​ജേ​ഷ്, സി.​അ​യ്യ​പ്പ​ൻ, എ​സ്.​രാ​ജേ​ന്ദ്ര​ൻ, എം.​പ്രേം ക​ണ്ണ​ൻ-​സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സ്നേ​ഹ​വും സ​മാ​ധാ​ന​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.