മാ​തൃ​ഭാ​ഷ പ​ഠ​നം നി​ഷേ​ധി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ മു​ന്നി​ൽ
Friday, January 24, 2020 11:47 PM IST
ചാ​ത്ത​ന്നൂ​ർ: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം പൊ​തു അ​ജ​ണ്ട​യാ​യി ന​ട​പ്പാ​ക്കു​മ്പോ​ഴും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ മാ​തൃ​ഭാ​ഷ പ​ഠ​ന​ത്തി​ന് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട്. ഭ​ര​ണ​ഭാ​ഷ മ​ല​യാ​ള​മാ​യി​ട്ടും, പി​എ​സ് സി. ​ചോ​ദ്യ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ങ്ങ​ൾ ന​ട​ക്കു​മ്പോ​ഴും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം ക്ലാ​സു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്നു. എ​ന്നാ​ൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ന് അ​ത്ര​യേ​റെ താ​ല്പ​ര്യ​മി​ല്ല.
ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ല​യ വ​ർ​ഷ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ ഗ​വ.​എ​ൽ​പി.​സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന 6203 കു​ട്ടി​ക​ളി​ൽ മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​ഠി​ക്കു​ന്ന​ത് 27 16 വി​ദ്യാ​ർ​ഥി​ക​ളാ​ണ്. എ​ന്നാ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ൽ പ​ഠി​ക്കു​ന്ന​ത് 3487 കു​ട്ടി​ക​ളാ​ണ്. 56.21 ശ​ത​മാ​നം.
ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം പ​ഠി​ച്ച 60 78 കു​ട്ടി ക​ളി​ൽ മ​ല​യാ​ളം മീ​ഡി​യം തി​ര​ഞ്ഞെ​ടു​ത്ത​ത് 27 19 വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ൽ പ​ഠി​ച്ച​വ​ർ 3359.55 .26 ശ​ത​മാ​നം. ഓ​രോ വ​ർ​ഷം ക​ഴി​യു​ന്തോ​റും ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ൽ പ​ഠ​നം തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്.
ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം ചാ​ത്ത​ന്നൂ​ർ ഉ​പ​ജി​ല്ല​യി​ലെ ഗ​വ.​എ​ൽ​പി.​സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച 27 12 കു​ട്ടി​ക​ളി​ൽ 1156 പേ​ർ (43.06 ശ​ത​മാ​നം) ഇം​ഗ്ലീ​ഷ് പ​ഠ​ന മാ​ധ്യ​മ​മാ​യി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച 1450 കു​ട്ടി​ക​ളി​ൽ 285 ( 19.65 ശ​ത​മാ​നം) പേ​ർ മാ​ത്ര​മാ​ണ് ഇം​ഗ്ലീ​ഷ് പ​ഠ​ന മാ​ധ്യ​മ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​അ​ധ്യ​യ​ന വ​ർ​ഷം ഗ​വ.​എ​ൽ​പി.​സ്കൂ​ളു​ക​ളി​ലെ 2795 കു​ട്ടി​ക​ളി​ൽ 1264 പേ​ർ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​ൽ പ​ഠി​ക്കു​മ്പോ​ൾ എ​യ്ഡ​ഡ് എ​ൽ​പി.​സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന 1479 കു​ട്ടി​ക​ളി​ൽ 294 പേ​ർ മാ​ത്ര​മാ​ണ് ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ൽ പ​ഠി​ക്കു​ന്ന​ത്.
യു​പി വി​ഭാ​ഗം കൂ​ടി​യു​ള്ള ഗ​വ. സ്കൂ​ളു​ക​ളി​ലും ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ. എ​ന്നാ​ൽ ഇ​ത്ത​രം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ മ​ല​യാ​ളം മീ​ഡി​യ​ത്തി​ലാ​ണ് ഭു​രി​പ​ക്ഷം കു​ട്ടി​ക​ളും പ​ഠി​ക്കു​ന്ന​ത്. എ​ന്ന് ചാ​ത്ത​ന്നൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​ഫീ​സി​ലെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​ന്‍റി ക​റ​പ്ഷ​ൻ പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് മേ​ഖ​ലാ സെ​ക്ര​ട്ട​റി മാ​മ്പ​ള്ളി​ക്കു​ന്നം ജി.​ആ​ർ.​ര​ഘു​നാ​ഥ​ന് ഓ​രോ വി​ഭാ​ഗ​വും തി​രി​ച്ച് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലാ​ണ് ഇ​ത് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്.
പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​ർ പോ​ലും സ്വ​ന്തം കു​ട്ടി​ക​ളെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ചേ​ർ​ക്കു​മ്പോ​ൾ അ​ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം ക്ലാ​സു​ക​ളി​ലാ​യി​രി​ക്കും. മാ​തൃ​ഭാ​ഷ​യോ​ട് പോ​ലും താ​ല്പ​ര്യ​മി​ല്ലാ​തെ​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യ​സ സം​ര​ക്ഷ​ണ യ​ജ്ഞം ന​ട​ത്തു​ന്ന​തെ​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണ്.
ഇം​ഗ്ലീ​ഷ് ശ്രേ​ഷ്ഠ​മാ​ണെ​ന്ന അ​ധ​മ വി​കാ​രം ത​ന്നെ​യാ​ണ് മ​ല​യാ​ള​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​തി​ന് പി​ന്നി​ലെ​ന്ന് മാ​തൃ​ഭാ​ഷ സ്നേ​ഹി​ക​ൾ ആ​രോ​പി​ക്കു​ന്നു.