ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം ഇ​ന്ന്
Saturday, January 25, 2020 11:40 PM IST
തേ​വ​ല​ക്ക​ര: കേ​ര​ള റീ​ജ​ൻ‌ ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും കൊ​ല്ലം രൂ​പ​ത​യു​ടെ​യും ആ​ഹ്വാ​ന​പ്ര​കാ​രം ഇ​ന്ന് കോ​യി​വി​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ആ​യി​ര​ങ്ങ​ൾ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലും.രാ​വി​ലെ പ​ത്തി​ന് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ റ​വ.​ഡോ.​സി​ൽ​വി ആ​ന്‍റ​ണി ചൊ​ല്ലി​ക്കൊ​ടു​ക്കും. കേ​ര​ള ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യു​ടെ ഇ​ട​യ​ലേ​ഖ​നം ഫാ.​ബേ​ണി വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ക്കും.

വ​രും ദി​ന​ങ്ങ​ളി​ൽ ഇ​ത​ര മ​ത​വി​ഭാ​ഗ​ങ്ങ​ളും രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളോ​ട് ചേ​ർ​ന്ന് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ​പ്ര​തി​ഷേ​ധ റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കെ​എ​ൽ​സി​എ, കെ​എ​ൽ​സി​ഡ​ബ്ല്യു​എ, കെ​സി​വൈ​എം തു​ട​ങ്ങി പ്ര​ദേ​ശ​ത്തെ യു​വ​ജ​ന സാം​സ്കാ​രി​ക വേ​ദി​ക​ൾ​ക്ക് വേ​ണ്ടി ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ളി ഏ​ബ്ര​ഹാം അ​റി​യി​ച്ചു.
ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​നും ദേ​ശീ​യ ഐ​ക്യ​ത്തി​നും സു​സ്ഥി​ര​ത​യ്ക്കു​മാ​യി​ട്ടും പ​ങ്കു​വ​ഹി​ച്ചി​ട്ടു​ള്ള എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ഓ​ർ​ക്കു​വാ​നും കോ​യി​വി​ള നി​വാ​സി​ക​ളോ​ട് ജാ​തി​മ​ത വ​ർ​ഗ വ്യ​ത്യാ​സം കൂ​ടാ​തെ ഈ ​ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം കൈ​മാ​റു​മെ​ന്നും ഇ​ട​വ​ക വി​കാ​രി പ​റ​ഞ്ഞു.