കോ​ൺ​ഗ്ര​സും സിപിഎ​മ്മും ​തീ​വ്ര​വാ​ദി​ക​ളു​ടെ കെ​ണി​യി​ൽ: ടി.​പി.​സെ​ൻ​കു​മാ​ർ
Saturday, January 25, 2020 11:44 PM IST
ചാ​ത്ത​ന്നൂ​ർ: കോ​ൺ​ഗ്ര​സും സിപിഎ​മ്മും ഇ​സ്ലാ​മി​ക സ്റ്റേ​റ്റ് സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മ​ത തീ​ഡ്ര​വാ​ദി​ക​ളു​ടെ പി​ടി​യി​ൽ​പ്പെ​ട്ടി​രി​ക്ക​യാ​ണെ​ന്ന് മു​ൻ ഡിജിപി ടി.​പി.​സെ​ൻ​കു​മാ​ർ. ഇ​ത്ത​ര​ക്കാ​രാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​ത്.​

രാ​ജ്യ​ത്ത് ക​ലാ​പം സൃ​ഷ്ടി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി മൂ​ലം ഇ​ന്ത്യ​യി​ൽ ജ​നി​ച്ച്, ജീ​വി​യ്ക്കു​ന്ന ഒ​രാ​ളി​ന്‍റേ​യും പൗ​ര​ത്വം ന​ഷ്ട​പ്പെ​ടി​ല്ല. ഈ ​സ​ത്യം സിപിഎ​മ്മി​നും കോ​ൺ​ഗ്ര​സി​നും അ​റി​യാം. അ​ത് മ​റ​ച് വെ​ച്ചാ​ണ് പ​ത്ത് വോ​ട്ടി​ന് വേ​ണ്ടി കേ​ര​ള​ത്തി​ൽ ഹി​ന്ദു -മു​സ്ലിം വേ​ർ​തി​രി​വും വ​ർ​്ഗീ​യ ക​ലാ​പ​വും സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ചാ​ത്ത​ന്നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​ജാ​ഗ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​കോ​ൺ​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ലും സിപിഎം എംപി​യാ​യി​രു​ന്ന വി​ജ​യ​രാ​ഘ​വ​നും ഉ​ൾ​പ്പെ​ട്ട പാ​ർ​ല​മെ​ന്‍ററി സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​ന് രൂ​പം ന​ല്കി​യ​ത്. 1947-ൽ ​ഇ​തി​ന് വേ​ണ്ടി എഐസി​സി ​പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ട്.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ.​മ​ൻ​മോ​ഹ​ൻ സിം​ഗ് പാ​ർ​ല​മെ​ൻ​റി​ൽ ഇ​ത് ന​ട​പ്പാ​ക്ക​ത്ത​തി​നെ​തി​രെ ചോ​ദ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​തെ​ല്ലാം മ​റ​ന്നാ​ണ് ഇ​പ്പോ​ൾ ഇ​വ​ർ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.​ രാ​ജ്യ​ത്തി​ന്‍റെ ന​ന്മ​യ​ല്ല ഇ​വ​രു​ടെ ല​ക്ഷ്യം. മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്തി അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം മു​സ്ലി​ങ്ങ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ണ്ടി​രി​ക്കു​ന്ന ചൈ​ന​യ്ക്കെ​തി​രെ മു​സ്ലിം സ്നേ​ഹ​മു​ള്ള​വ​ർ എ​ന്ത് കൊ​ണ്ട് ശ​ബ്ദി​ക്കു​ന്നി​ല്ല. അ​ദ്ദേ​ഹം ചോ​ദി​ച്ചു
പാ​കി​സ്ഥാ​നി​ലും ബം​ഗ്ളാ​ദേ​ശി​ലും ഹി​ന്ദു​ക്ക​ളു​ടെ എ​ണ്ണ​വും ജ​ന​സം​ഖ്യാ​ശ​ത​മാ​ന​വും കു​റ​ഞ്ഞു വ​രി​ക​യാ​ണ്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ ഏ​ഴ് കോ​ടി​യാ​യി​രു​ന്ന മു​സ്ലിം സ​മു​ദാ​യം ഇ​പ്പോ​ൾ ഇ​രു​പ​ത് കോ​ടി​യി​ല​ധി​ക​മാ​യി .17 ശ​ത​മാ​ന​മാ​യി മാ​റി. എ​ല്ലാ രം​ഗ​ങ്ങ​ളി​ലും തു​ല്യ അ​വ​കാ​ശ​വു​മു​ണ്ട്. ഇ​സ്ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ൽ ഹി​ന്ദു​ക്ക​ൾ നി​ര​ന്ത​രം കൊ​ടി​യ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ണ്ടി​രി​ക്കു​ന്നു.

എ​സ്എ​ൻഡിപിയു​ടെ​യും എ​ൻഎ​സ്എ​സി​ന്‍റേ​യും നേ​തൃ​നി​ര​യി​ലു​ള്ള​വ​ർ സ​മു​ദാ​യ​ത്തെ​യും ഹൈ​ന്ദ​വ സ​മൂ​ഹ​ത്തെ​യും വ്യ​ക്തി​പ​ര​മാ​യ താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് ഒ​റ്റി​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ശ്രീ​നാ​രാ​യ​ണഗു​രു​ വി​ഭാ​വ​നം ചെ​യ്ത എ​സ്എ​ൻഡിപി ഉ​ണ്ടാ​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യം. എ​ല്ലാ മേ​ഖ​ല​യി​ലും പ​രാ​ജ​യ​പ്പെ​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ത് മ​റ​യ്ക്കാ​ൻ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യെ ആ​യു​ധ​മാ​ക്കിയെന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ബിജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി അ​നീ​ഷ് ജ​ലാ​ൽ അ​ധ്യക്ഷ​നാ​യി​രു​ന്നു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​പ്ര​ശാ​ന്ത്, ആ​ർഎ​സ്എ​സ്. പ്രാ​ന്തീ​യ സ​ഹ വ്യ​വ​സ്ഥ പ്ര​മു​ഖ് രാ​ജ​ൻ കൗ​ർ, ബിഎംഎ​സ്നേ​താ​വ് രാ​ജു, വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് പ്ര​തി​നി​ധി ആ​ർ.​സ​ജീ​വ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.