എ​ൻ.​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്രോ​ജ​ക്ട് ഇ​ന്നു മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Sunday, February 16, 2020 11:12 PM IST
കൊ​ല്ലം: നാ​ല് ഘ​ട്ട​ങ്ങ​ളാ​യി പൂ​ർ​ത്തീ​ക​രി​ച്ച പാ​ല​ത്ത​റ എ​ൻ.​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്രോ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും.
ഇ​തോ​ടൊ​പ്പം 200 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ബാ​ർ​ഡ് സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന എ​ൻ.​എ​സ് മെ​ഡി​ലാ​ന്‍റ് പ്രോ​ജ​ക്ടി​ലെ എ​ൻ.​എ​സ് കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും എ​ൻ.​എ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും.
ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​തു​ര സേ​വ​ന രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ സേ​വ​നം കാ​ഴ്ച​വ​ച്ച ജി​ല്ല​യി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രെ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ആ​ദ​രി​ക്കും. ബെ​സ്റ്റ് നേ​ഴ്സ് അ​വാ​ർ​ഡ് മ​ന്ത്രി കെ.​രാ​ജു വി​ത​ര​ണം ചെ​യ്യും.
എം​പി​മാ​രാ​യ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ, കെ.​സോ​മ​പ്ര​സാ​ദ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. എം​എ​ൽ​എ​മാ​രാ​യ എം.​നൗ​ഷാ​ദ്, എം.​മു​കേ​ഷ്, മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പി.​രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​മാ​ധ​വ​ൻ‌​പി​ള്ള, സെ​ക്ര​ട്ട​റി പി.​ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സെ​ല്ലാ​ർ അ​ട​ക്കം പ​ത്ത് നി​ല​ക​ളി​ലാ​യി 1,40,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ൻ​സ​ർ സെ​ന്‍റ​റി​ന് 200 കി​ട​ക്ക​ക​ളു​ടെ സൗ​ക​ര്യ​മാ​ണു​ള്ള​ത്. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കെ​ട്ടി​ട നി​ർ​മാ​ണ​ത്തു​നു​മാ​യി 90 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
അ​ടു​ത്ത​വ​ർ​ഷം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും ഉ​റ​പ്പ് വ​രു​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കാ​ൻ​സ​ർ സെ​ന്‍റ​റി​ന് പു​റ​മേ എ​ൻ.​എ​സ്.​ജെ​റി​യാ​ട്രി​ക് സെ​ന്‍റ​ർ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വും അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
പ്ര​തി​ദി​നം നാ​ല് ല​ക്ഷം ലി​റ്റ​ർ ദ്ര​വ​മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് എ​ൻ.​എ​സ് ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. ആ​ശു​പ​ത്രി കാ​ന്പ​സി​ലെ സേ​വ​ന കേ​ന്ദ്ര​ത്തി​ൽ കേ​ര​ള ബാ​ങ്കി​ന്‍റെ എ​ക്സ്റ്റ​ൻ​ഷ​ൻ കൗ​ണ്ട​ർ, അ​ത്യാ​ധു​നി​ക ലൈ​ബ്ര​റി ആ​ന്‍റ് റീ​ഡിം​ഗ് റൂം, ​ക​ൺ​സ്യൂ​മ​ർ സ്റ്റോ​ർ, കെ​പ്കോ ചി​ക്ക​ൻ ഔ​ട്ട് ലെ​റ്റ്, ജ​ന​സേ​വ​ന കേ​ന്ദ്രം, കോ​ഫീ ഷോ​പ്പ്, ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഈ ​മാ​സം അ​വ​സാ​നം ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ മാ​വേ​ലി സ്റ്റോ​റും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.