പു​ന​ലൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം
Sunday, February 16, 2020 11:21 PM IST
പു​ന​ലൂ​ർ: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മ്മി​ച്ച ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് മൂ​ന്നി​ന് ന​ട​ക്കും.
പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യ മൂ​ന്നു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള​ട​ങ്ങു​ന്ന 12 ക്ലാ​സ് മു​റി​ക​ളും ഓ​ഫീ​സും അ​ട​ങ്ങു​ന്ന മ​ന്ദി​രം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ന്ത്രി കെ.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​കും. സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യ​ട​ക്കം ഉ​ദ്ഘാ​ട​നം ആ​ഘോ​ഷ​മാ​ക്കു​വാ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​ൻ (ചെ​യ​ർ​മാ​ൻ) പ്രി​ൻ​സി​പ്പ​ൽ ഐ.​രാ​ജ​ശ്രീ (ജ​ന. ക​ൺ​വീ​ന​ർ), എ​ച്ച്എം​സി​എ​സ് അ​മൃ​ത (ജോ. ​ക​ൺ​വീ​ന​ർ), പി​ടി​എ.​പ്ര​സി​ഡ​ന്‍റ് ജെ.​ഡേ​വി​ഡ് (ക​ൺ​വീ​ന​ർ) ജ​ന​പ്ര​തി​ധി​ക​ൾ, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, അ​ധ്യാ​പ​ക​ർ, പൂ​ർ​വ അ​ധ്യാ​പ​ക​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന 501 അം​ഗ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ആ​ലോ​ച​നാ​യോ​ഗം ന​ഗ​ര​സ​ഭാ​ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ.​ഡേ​വി​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.