മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്
Monday, February 17, 2020 11:43 PM IST
കൊ​ട്ടാ​ര​ക്ക​ര: ദേ​ശീ​യ​പാ​ത​യി​ൽ കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ മു​ത​ൽ പു​ല​മ​ൺ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഓ​ട നി​ർ​മ്മാ​ണ​ത്തി​ൽ അ​പാ​ക​ത​യെ​ന്ന് പ​രാ​തി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ൽ മൂ​ടി ഇ​ള​ക്കി​യി​ട്ടി​രു​ന്ന ഓ​ട​യി​ൽ വീ​ണ് വ​യോ​ധി​ക​യ്ക്ക് ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. കൊ​ട്ടാ​ര​ക്ക​ര മു​സ്ലിം സ്ട്രീ​റ്റ് റൈ​ഹാ​ൻ മ​ൺ​സി​ലി​ൽ ബ​ദ​റു​ദീ​ന്‍റെ ഭാ​ര്യ ബീ​ബീ​ജാ​ൻ (62) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ര​ണ്ട് കോ​ടി​യോ​ളം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ദേ​ശീ​യ പാ​ത വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട ന​വീ​ക​ര​ണം ന​ട​ന്നു വ​രു​ന്ന​ത്. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ഓ​ട​യു​ടെ പ​ഴ​യ സ്ലാ​ബു​ക​ൾ ദി​വ​സ​ങ്ങ​ളാ​യി ഇ​ള​ക്കി മാ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് മൂ​ലം കാ​ൽ ന​ട യാ​ത്ര​ക്കാ​ർ ഓ​ട​യി​ൽ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് കൊ​ടു​ക്കു​മ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. നി​ർ​മ്മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത ആ​രോ​പി​ച്ച് ഗ​ണ​പ​തി ക്ഷേ​ത്രം ഭാ​ഗ​ത്തെ ഓ​ട ന​വീ​ക​ര​ണം നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​രു​ന്നു. ഓ​ട നി​ർ​മ്മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പെ​ടു​ന്ന​ത്.