അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​നം, ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് മ​ന്ത്രി
Wednesday, February 19, 2020 11:33 PM IST
കൊല്ലം: ക​ട​ലി​ലെ​യും കാ​യ​ലി​ലെ​യും അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യ്ക്ക് സ​മീ​പം പു​തി​യ​താ​യി ആ​രം​ഭി​ച്ച മ​ത്സ്യ​ഫെ​ഡ് ഫി​ഷ്‌​റ്റേ​റി​യ​ന്‍ മൊ​ബൈ​ല്‍ മാ​ര്‍​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ദ്യ​വി​ല്പ​ന​യും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന ചെ​റു​മ​ത്സ്യ​ങ്ങ​ളെ വ​ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ലാ​ണ് മ​ത്സ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​യു​ന്നത്. ക​ര്‍​ശ​ന​മാ​യ നി​യ​മ നി​ര്‍​മാ​ണ​മാ​ണ് ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ന്തി​പ​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്നും നേ​രി​ട്ട് മ​ത്സ്യം സം​ഭ​രി​ക്കു​ന്ന​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന്യാ​യ​വി​ല ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. കൂ​ടാ​തെ ഗു​ണ​മേ​ന്‍​മ ന​ഷ്ട​പ്പെ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ശു​ദ്ധ മ​ത്സ്യം എ​ത്തി​ക്കാ​ന്‍ സാ​ധി​ച്ച​തി​നാ​ല്‍ അ​ന്തി​പ​ച്ച​യു​ടെ സ്വീ​കാ​ര്യ​ത വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ന്തി​പ​ച്ച​യു​ടെ ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത്തെ യൂ​ണി​റ്റാ​ണി​ത്. ഞാ​യ​ര്‍ ഒ​ഴി​ക​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ല്‍ 6.30 വ​രെ മു​നി​സി​പ്പാ​ലി​റ്റി​ക്ക് സ​മീ​പ​വും 6.45 മു​ത​ല്‍ 7.30 വ​രെ കൊ​ട്ടാ​ര​ക്ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​വും മ​ത്സ്യ​വി​ല്‍​പ്പ​ന ന​ട​ത്തും.

ച​ട​ങ്ങി​ല്‍ പി.​അ​യി​ഷാ പോ​റ്റി എം​എ​ല്‍എ ​അ​ധ്യ​ക്ഷ​യാ​യി. മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്പ​ന്ന​ങ്ങ​ളു​ടെ ആ​ദ്യ​വി​ല്പ​ന ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി ​ശ്യാ​മ​ള അ​മ്മ നി​ര്‍​വ​ഹി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡി ​രാ​മ​കൃ​ഷ്ണ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എ​സ് ആ​ര്‍ ര​മേ​ശ്, ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​ന്‍, ഷം​ല, എം ​എ​സ് ശ്രീ​ക​ല, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കോ​ശി കെ ​ജോ​ണ്‍, ജ്യോ​തി മ​റി​യം ജോ​ണ്‍, സൂ​സ​ന്‍ ചാ​ക്കോ, കെ ​ബി മീ​രാ​ദേ​വി, തോ​മ​സ് പി ​മാ​ത്യൂ, സി ​മു​കേ​ഷ്, പി ​ദി​നേ​ഷ്‌​കു​മാ​ര്‍, എ​ന്‍ അ​നി​രു​ദ്ധ​ന്‍, ജി ​കൃ​ഷ്ണ​ന്‍​കു​ട്ടി നാ​യ​ര്‍, എ ​എ​സ് അ​ഞ്ജു, എ​സ് സൈ​നു​ലാ​ബ്ദീ​ന്‍, മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ പി ​പി ചി​ത്ത​ര​ഞ്ജ​ന്‍, മ​ത്സ്യ​ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ ​ലോ​റ​ന്‍​സ് ഹ​രോ​ള്‍​ഡ്, മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ എം ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.