വീ​ടു​ക​യ​റി ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Wednesday, February 19, 2020 11:33 PM IST
കൊ​ട്ടാ​ര​ക്ക​ര: വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ബൈ​ക്ക് ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു പേ​രെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​ കി​ഴ​ക്കേ തെ​രു​വ് പ​ള്ളി​മു​ക്കി​ൽ ആ​ഷ് ലി ഭ​വ​നി​ൽ ബി​ജു (42) വി​ദ്യാ​ഭ​വ​നി​ൽ ദീ​പു (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
മേ​ലി​ല സു​രേ​ഷ് ഭ​വ​നി​ൽ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.​ സു​രേ​ഷി​ന്‍റെ മ​ക​ൻ ഒ​ന്നാം പ്ര​തി ബി​ജു​വി​ന്‍റെ വീ​ടി​നു മു​ന്നി​ലൂ​ടെ ബൈ​ക്കി​ൽ പോ​യ​പ്പോ​ൾ ബൈ​ക്കി​ന്‍റെ സൈ​ല​ൻ​സ​റി​ന് ശ​ബ്ദ​ക്കൂ​ടു​ത​ലാ​ണെ​ന്നാ​രോ​പി​ച്ച് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്കം ന​ട​ന്നി​രു​ന്നു.
ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കുന്നേരത്തോടെ ബി​ജു​വും സു​ഹൃ​ത്ത് ദീ​പു​വും കു​ടി ഇ​രു​മ്പു​ദ​ണ്ഡു​മാ​യെ​ത്തി സു​രേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി.
വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഭ​യ​ന്നോ​ടി​യ​പ്പോ​ൾ മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് ത​ല്ലി​ത്ത​ക​ർ​ത്തു. ഇ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര എ​സ്​ഐ.​രാ​ജീ​വ്, ഗ്രേ​ഡ് എ​സ്ഐ. അ​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​റു ചെ​യ്തു.