വ്യാ​ജ പ്രി​സ്ക്രി​പ്ഷ​ൻ ഉ​ണ്ടാ​ക്കി ല​ഹ​രി​മ​രു​ന്നു​ക​ൾ വാ​ങ്ങി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സംഘത്തിലെ ര​ണ്ടു പേ​ർ പി​ടി​യി​ൽ
Thursday, February 20, 2020 11:41 PM IST
കൊ​ല്ലം: ഡോ​ക്ട​ർ​മാ​രു​ടെ പേ​രി​ൽ വ്യാ​ജ പ്രി​സ്ക്രി​പ്ഷ​ൻ ഉ​ണ്ടാ​ക്കി ല​ഹ​രി​മ​രു​ന്നു​ക​ൾ വാ​ങ്ങി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സംഘത്തിലെ ര​ണ്ടുപേ​ർ പി​ടി​യി​ൽ. ഇ​ര​വി​പു​രം ത​ണ്ടാ​ശ്ശേ​രി വ​യ​ലി​ൽ വീ​ട്ടി​ൽ അ​മീ​ർ ഷാ (20), ​കൊ​ല്ലം മു​ണ്ട​ക്ക​ൽ പു​ത്ത​ൻ വ​യ​ലി​ൽ വീ​ട്ടി​ൽ എ​ബ്ര​ഹാം (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ. ​നി​ഷാ​ദി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റ്റി.​രാ​ജീ​വും സം​ഘ​വ​വു​മാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.

ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​നോ​ക്കി​യി​രു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ പേ​രി​ൽ ഉ​ണ്ടാ​ക്കി​യ വ്യാ​ജ പ്രി​സ്ക്രി​പ്ഷ​നു​ക​ൾ ഉ​പ​യോ​ഗി​ച്ചു മാ​ന​സി​ക രോ​ഗി​ക​ൾ​ക്ക് ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ മാ​ത്രം വി​ല്പ്പ​ന ന​ട​ത്താ​വു​ന്ന മ​യ​ക്ക് മ​രു​ന്നു വി​ഭാ​ഗ​ത്തി​ൽപ്പെ​ട്ട ഗു​ളി​ക​ൾ, കു​ത്തി​വ​യ്ക്കു​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ത്തോ​ളം സി​റി​ഞ്ചു​ക​ൾ എ​ന്നി​വ വി​ൽ​പ്പ​ന​ക്കാ​യി ക​ട​ത്തി​കൊ​ണ്ടു വ​ന്ന​പ്പോ​ൾ ആ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ഡോ​ക്ട​ർ​മാ​ർ കു​റി​ച്ചു കൊ​ടു​ത്ത​താ​ണെ​ന്ന് മെ​ഡി​ക്ക​ൽ ഷോ​പ്പു​കാ​രെ​പ്പ​റ്റി​ച്ചാ​ണ് ഗു​ളി​ക​ക​ൾ വാ​ങ്ങു​ന്ന​ത്. വ്യാ​ജ​മാ​യി ത​യ്യാ​റാ​ക്കി​യ അ​ഞ്ച് വ്യാ​ജ പ്രി​സ്ക്രി​പ്ഷ​നു​ക​ളും ക​ണ്ടെ​ടു​ത്തു. ഗു​ളി​ക​ൾ പൊ​ടി​ച്ചു ഇ​ൻ​ഞ്ച​ക്ഷ​ൻ വാ​ട്ട​റി​ൽ ല​യി​പ്പി​ച്ചു സി​റി​ഞ്ചു ഉ​പ​യോ​ഗി​ച്ചു കു​ത്തി​വ​യ്ക്കു​ക​യും അ​ല്ലാ​തെ വാ​യി​ലൂ​ടെ ക​ഴി​ക്കാ​റു​മു​ണ്ടെ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​ർ പ​റ​ഞ്ഞു. വ​ള​രെ ചെ​റു പ്രാ​യ​ത്തി​ലു​ള്ള യു​വാ​ക്ക​ളാ​ണ് ഇ​വ​രി​ൽ നി​ന്നും ഗു​ളി​ക​ൾ വാ​ങ്ങി കു​ത്തി​വ​യ്ക്കു​ന്ന​ത് എ​ന്നും സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നും വി​ല്പ്പ​ന​ക്കാ​യു​മാ​ണ് ഗു​ളി​ക​ളും സി​റി​ഞ്ചും കൊ​ണ്ടു ന​ട​ക്കു​ന്ന​ത് എ​ന്നും പി​ടി​യി​ലാ​യ​വ​ർ സ​മ്മ​തി​ച്ച​താ​യി എ​ക്സൈ​സ് പ​റ​ഞ്ഞു.

വാ​യി​ലു​ടെ ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ൽ ല​ഹ​രി കു​ത്തി​വ​ച്ചാ​ൽ ല​ഭി​ക്കു​മു​ന്ന​ത് കൊ​ണ്ടാ​ണ് ഗു​ളി​ക​ൾ കു​ത്തി വ​യ്ക്കു​ന്ന​ത് എ​ന്നും പി​ടി​യി​ലാ​യ​വ​ർ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ കൈ​ക​ളി​ൽ സി​റി​ഞ്ചു​ക​ൾ കൊ​ണ്ടു കു​ത്തി​യ അ​നേ​കം പാ​ടു​ക​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട് . ഡോ​ക്ട​ർ​മാ​രു​ടെ പ്രി​സ്ക്രി​പ്ഷ​ൻ ഇ​ല്ലാ​തെ മ​യ​ക്ക് മ​രു​ന്നു വി​ഭാ​ഗ​ത്തി​ൽപ്പെ​ട്ട ഗു​ളി​ക​ക​ൾ അ​മി​ത വി​ല വാ​ങ്ങി ചി​ല മെ​ഡി​ക്ക​ൽ ഷോ​പ്പു​കാ​ർ ത​രാ​റു​ണ്ടെ​ന്നു കു​ന്ന​ത്തൂ​രും, കു​ണ്ട​റ​യി​ലു​മു​ള്ള ഓ​രോ മെ​ഡി​ക്ക​ൽ ഷോ​പ്പു​കാ​ർ എ​ത്ര ഗു​ളി​ക​ൾ വേ​ണ​മെ​ങ്കി​ലും വി​ല കൊ​ടു​ത്താ​ൽ ന​ൽ​കു​മെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും സ​മ്മ​തി​ച്ച​താ​യും എ​ക്സൈ​സ് പ​റ​ഞ്ഞു.

​ഇ​രു​വ​രേ​യും റി​മാ​ൻഡ് ചെ​യ്തു. അ​സിസ്റ്റന്‍റ് ​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​സ​ന്തോ​ഷ് , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നു, ശ്രീ​നാ​ഥ് ,ശ​ര​ത്ത് ,ക​ബീ​ർ ,സി​എ​ൽ. സു​നി​ൽ ,മ​നു കെ.​മ​ണി, ഡ്രൈ​വ​ർ നി​തി​ൻ എ​ന്നി​വ​ർ പ​രി​ശോ​ദ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. വ്യാ​ജ പ്രി​സ്ക്രി​പ്ഷ​നു​ക​ളെ​പ്പ​റ്റി അ​ന്യേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി പോ​ലീ​സി​ന്റെ സ​ഹാ​യം തേ​ടി.