കു​ള​ത്തൂപ്പു​ഴ​യി​ല്‍ വെ​ടി​യു​ണ്ട‌; അ​ന്വേ​ഷ​ണം സ​ങ്കീ​ര്‍​ണ​മാ​കും
Sunday, February 23, 2020 11:06 PM IST
അ​ഞ്ച​ല്‍: തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ കു​ള​ത്തു​പ്പു​ഴ​യി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത വെ​ടി​യു​ണ്ട​ക​ള്‍ പാ​ക് നി​ര്‍​മ്മി​ത​മാ​ണ് എ​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രു​മ്പോ​ള്‍ അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​വു​ക​യാ​ണ്.

പാ​ക് നി​ര്‍​മ്മി​ത വെ​ടി​യു​ണ്ട​ക​ള്‍ എ​ങ്ങ​നെ ഇ​വി​ടെ എ​ത്തി എ​ന്ന​ത് ത​ന്നെ​യാ​കും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ കു​ഴ​യ്ക്കു​ന്ന​ത്. നി​ല​വി​ല്‍ അ​ന്വേ​ഷ​ണം സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. എ​ന്‍​ഐ​എ​യേ​യും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പാ​ക് വെ​ടി​യു​ണ്ട​ക​ള്‍ ആ​യ​ത് കൊ​ണ്ട് ത​ന്നെ സം​ഭ​വം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​രും പോ​ലീ​സും വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളും നോ​ക്കി കാ​ണു​ന്ന​ത്. 7.62 എം​എം അ​ള​വി​ലു​ള്ള 14 പാ​ക് നി​ര്‍​മ്മി​ത വെ​ടി​യു​ണ്ട​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പാ​ത​യോ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മ​ല​യാ​ളം, ത​മി​ഴ് പ​ത്ര​ങ്ങ​ളി​ല്‍ പൊ​തി​ഞ്ഞ് പ്ലാ​സ്റ്റി​ക് ക​വ​റി​നു​ള്ളി​ലാ​ക്കി​യ നി​ല​യി​ലാ​ണ് ലോ​റി ഡ്രൈ​വ​റാ​യ ജോ​ഷി എ​ന്ന​യാ​ള്‍ ഇ​വ ക​ണ്ടെ​ത്തു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് വെ​ടി​യു​ണ്ട​ക​ള്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

എ​ന്നാ​ല്‍ രാ​ത്രി ഏ​റെ വൈ​കി​യും റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോം​ബ്‌ സ്ക്വാ​ഡ് അ​ട​ക്ക​മു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്ത് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്.

പ്ര​ദേ​ശ​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​വും വ​നം ആ​യ​തി​നാ​ല്‍ ത​ന്നെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ​നം വ​കു​പ്പി​ന്‍റെ കൂ​ടി സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ക​ഴി​ഞ്ഞ മാ​സം കേ​ര​ള അ​തി​ര്‍​ത്തി​യി​ല്‍ ക​ളീ​യ്ക്ക​വി​ള​യി​ല്‍ ത​മി​ഴ്നാ​ട് എ​സ്ഐ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വും വെ​ടി​യു​ണ്ട​ക​ള്‍ ല​ഭി​ച്ച സം​ഭ​വം ത​മ്മി​ല്‍ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ബ​ന്ധ​മു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കു​ള​ത്തു​പ്പു​ഴ​യ്ക്ക് അ​ടു​ത്ത് ആ​ര്യ​ങ്കാ​വി​ല്‍ നി​ന്നു​മാ​ണ് ക​ളീ​യ്ക്ക​വി​ള കേ​സി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ചി​ല​രെ ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ച് മു​മ്പ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം ത​ന്നെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു പ്ര​തി​ക​ര​ണ​ത്തി​ന് ഇ​വ​ര്‍ ആ​രും ത​ന്നെ ത​യ്യാ​റാ​യി​ട്ടി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.