അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തി​ലെ പ്ര​ഥ​മ​ഗ​ണ​നീ​യ​ർ: ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ
Sunday, February 23, 2020 11:06 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ധ്യാ​പ​ക​ർ ചെ​റി​യ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ​ല്ല നോ​ക്കേ​ണ്ട​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യാ​ണ് നോ​ക്കേ​ണ്ട​തെ​ന്ന് ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ പ​റ​ഞ്ഞു. കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ക​രി​ക്കം ഗ്രീ​ൻ​വാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്ക ബാ​വ.
അ​തി​ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​ൺ ക​ല്ലും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഷി​ക സ​പ്ലി​മെ​ന്‍റ് പ്ര​കാ​ശ​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി നി​ർ​വ​ഹി​ച്ചു. എം​എ​സ് സി ​സ്കൂ​ൾ​സ് ക​റ​സ്പോ​ണ്ട​ന്‍റ് മോ​ൺ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത്, ഗി​ൽ​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ലു പ​താ​ലി​ൽ, ഫാ. ​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത്, ഫാ. ​റോ​യി ജോ​ർ​ജ് വ​യ​ലി​റ​ക്ക​ത്ത്, ജോ​ജി ജേ​ക്ക​ബ്, സ​ണ്ണി. എം, ​മാ​ത്യു ജോ​ൺ ക​ളീ​യ്ക്ക​ൽ, കോ​ശി കെ. ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക സേ​വ​ന​ത്തി​നു​ശേ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച 44 പേ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.