യുവാവിനെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Sunday, February 23, 2020 11:48 PM IST
കൊല്ലം: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ളെ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ചാ​ത്ത​ന്നൂ​ർ ചേ​ന്ന​മ​ത്ത് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ട​യി​ൽ ഏ​റം സി. ​ജെ നി​വാ​സി​ൽ ര​തീ​ഷി​നെ വാ​ൾ കൊ​ണ്ട ് വെ​ട്ടി​യും ഇ​രു​ന്പ് പാ​ര കൊ​ണ്ട ടി​ച്ചും കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​കളെ പോലീസ് അറസ്റ്റു ചെയ്തു.
ഒ​ന്നാം പ്ര​തി മീ​നാ​ട് മാ​ന്പ​ള്ളി​ക്കു​ന്നം സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ സു​ധി​ലാ​ൽ(34), ര​ണ്ടാം പ്ര​തി ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ചെ​ല്ലു വി​നേ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന വി​നേ​ഷ്(38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​സ്റ്റി​ൻ ജോ​ണ്‍, എ​സ്ഐ​മാ​രാ​യ സ​രി​ൻ, റെ​നോ​ക്സ്, ഹ​രി​ലാ​ൽ, എ​എ​സ്ഐ ബൈ​ജു, സിപിഒ മാ​രാ​യ സു​നി​ൽ, ദി​നേ​ശ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.
കൊല്ലം: ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന ന​ര​ഹ​ത്യാ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. കി​ഴ​ക്ക​ന​ഴി​ക​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ജ​നു​വ​രി 10 നു ​ക​ന്നി​മേ​ൽ ചേ​രി കു​മ​രി​പി​ച്ച​ഴി​ക​ത്ത് വീ​ട്ടി​ൽ സ​ജീ​വ​നെ മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വെ​ട്ടു​ക​ത്തി കൊ​ണ്ട ് വെ​ട്ടി​യ കേ​സി​ലെ പ്ര​തി​ കൊ​ച്ചു​മ​രു​ത്ത​ടി വേ​ളൂ​ർ വ​ട​ക്ക് ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന നി​തി​ൻ ദാ​സ് (28)നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
പ്ര​തി കൊ​ല​പാ​ത​കം, അ​തി​ക്ര​മി​ച്ച് ക​യ​റ​ൽ, അ​ടി​പി​ടി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട ്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ​എ​സ്.​റ്റി. ബി​ജു എ​സ്ഐ മാ​രാ​യ അ​നീ​ഷ്, റ​ഹീം സിപി​ഒ ശ്രീ​ലാ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.