പാ​ല​ത്തി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം; അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ വാ​ഹ​നം പി​ടി​കൂ​ടി
Wednesday, February 26, 2020 11:19 PM IST
പ​ത്ത​നാ​പു​രം: പാ​ല​ത്തി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി.
എ​ലി​ക്കാ​ട്ടൂ​ർ പാ​ല​ത്തി​ൽ കഴിഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ടി​ക് ടോ​ക് ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ബൈ​ക്കു​ക​ളി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പു​ന​ലൂ​ർ പേ​പ്പ​ർ​മി​ല്ലി​ന് സ​മീ​പ​മു​ള്ള അ​ജ്മ​ൽ ഷെ​റീ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന്യൂ ​ജ​ന​റേ​ഷ​ൻ ബൈ​ക്കാ​ണ് അ​മി​ത വേ​ഗ​ത്തി​ലു​ള്ള അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പു​ന്ന​ല സ്വ​ദേ​ശി അ​ൻ​സി​ലാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. പു​ന​ലൂ​ർ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ രാം​ജി കെ ​ക​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​നം പി​ടി​കൂ​ടി പു​ന​ലൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി മേ​ല​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.
പൊ​തു റോ​ഡി​ൽ റേ​സിം​ഗ് ന​ട​ത്തി​യ​തി​നും, അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നും, അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തി​നു​മാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കേ​സ് എ​ടു​ത്ത​തെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ വി ​സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. കൂ​ടാ​തെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സേ​ഫ് കേ​ര​ള സ്ക്വാ​ഡി​ന്‍റെ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​താ​യി ആ​ർടി​ഒ ഡി. ​മ​ഹേ​ഷ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പ​ത്ത​നാ​പു​രം പോ​ലീ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.