കൊ​ട്ടാ​ര​ക്ക​ര​യി​ൽ വി​ല​ക്കു ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ൾ
Wednesday, March 25, 2020 10:23 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ലോ​ക്ക് ഡൗ​ൺ​പ്ര​ഖ്യാ​പി​ച്ച് ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടും കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ വി​ല​ക്കു ലം​ഘി​ച്ച് നി​ര​വ​ധി പേ​ർ വാ​ഹ​ന​ങ്ങ​ളു​മാ​യെ​ത്തി. അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യെ​ത്തി​യ​വ​രെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന പേ​രി​ലാ​ണ് പ​ല​രും വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ഓ​ട്ടോ​റി​ക്ഷ​ക​ളും കാ​റു​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ലോ​റി​ക​ളും നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. സ​ത്യ​വാ​ങ്മൂ​മൂ​ലം എ​ഴു​തി സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും മ​രു​ന്നു​ക​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​രെ​യും പോ​ലീ​സ് വി​ട്ട​യ​ച്ചു. അ​ല്ലാ​ത്ത​വ​യെ തി​രി​ച്ച​യ​ക്കു​ക​യും വി​ര​ട്ടി​യോ​ടി​ക്കു​ക​യും ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര എ​സ്എ​ച്ച്ഒ യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ല​മ​ൺ ക​വ​ല കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.