ലോക്ക് ഡൗൺ: സിറ്റി പോലീസ് 190 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു, 218 പേ​രെ അ​റ​സ്റ്റ് ചെ​യ്തു
Thursday, March 26, 2020 10:40 PM IST
കൊല്ലം: ലോ​ക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ലി​രി​ക്കെ നി​ർ​ദേ​ശ​ങ്ങ​ളും നി​ബ​ന്ധ​ക​ളും അ​വ​ഗ​ണി​ച്ച് പൊ​തു​നി​ര​ത്തി​ലി​റ​ങ്ങി​യ​തി​നും വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച​തി​നും അ​ന​ധി​കൃ​ത​മാ​യി ക​ട​ക​ൾ തു​റ​ന്ന​തി​നും കൊ​ല്ലം സി​റ്റി​യി​ൽ 212 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 218പേ​രെ അ​റ​സ്റ്റ് ചെ​യ്തു.​
കാ​ർ, ഓ​ട്ടോ​റി​ക്ഷ, മോ​ട്ടോ​ർ സൈ​ക്കി​ൾ തു​ട​ങ്ങി നി​ർ​ദേ​ശം ലം​ഘി​ച്ച് അ​നാ​വ​ശ്യ​മാ​യി പൊ​തു​നി​ര​ത്തി​ലി​റ​ക്കി​യ 190 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.​ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക് ​ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്പോ​ൾ മാ​ത്ര​മേ ഉ​ട​മ​ക​ൾ​ക്ക് തി​രി​കെ ന​ൽ​കു​ക​യു​ള്ളൂ.​ ഇ​ര​വി​പു​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഭ​ര​ണി​ക്കാ​വി​ൽ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി അ​റു​പ​തോ​ളം അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​യെ​ടു​പ്പി​ക്കു​ക​യും പാ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന് ചെ​റി​യേ​ല വി​ജ​യാ ഭ​വ​നി​ൽ ബി​ജു ,പു​ന്ന​ത്ത​ല പ​ഞ്ചി​ത്ത​ഴി​ക​ത്ത് ശ​ര​ത് ച​ന്ദ്ര​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.​
റി​യാ​ദി​ൽ നി​ന്ന് വ​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ ആ​യി​രു​ന്ന ഉ​ളി​യ​ക്കോ​വി​ൽ സ്വ​ദേ​ശി മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ പൊ​തു​സ്ഥ​ല​ത്ത് സ​ഞ്ച​രി​ച്ച​തി​ന് അ​റ​സ്റ്റ് ചെ​യ്ത് ഹോ​സ്പി​റ്റ​ലി​ലാ​ക്കി.​ കൊ​ല്ലം സി​റ്റി​യി​ൽ കൊ​ല്ലം സ​ബ് ഡി​വി​ഷ​നി​ൽ 88 കേ​സു​ക​ളും ചാ​ത്ത​ന്നൂ​ർ സ​ബ് ഡി​വി​ഷ​നി​ൽ 73 കേ​സു​ക​ളും ക​രു​നാ​ഗ​പ്പ​ള്ളി സ​ബ് ഡി​വി​ഷ​നി​ൽ 51 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു.​ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യും ലോ​ക്ക് ​ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച് നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം കൂ​ടു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നും സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി ​ അ​റി​യി​ച്ചു.​
ന്യാ​യ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ജ​ന​ങ്ങ​ൾ താ​മ​സ സ്ഥ​ല​ത്തു നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടു​ള്ളൂ.​അ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ ക​ർ​ശ​ന​മാ​യും സ​ത്യ​വാ​ങ്മൂ​ല​മോ, പോ​ലീ​സ് അ​നു​വ​ദി​ച്ച പാ​സോ,ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡോ കൈ​യി​ൽ ക​രു​തേ​ണ്ടതും ​ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ അ​വ ന​ൽ​കേ​ണ്ടതു​മാ​ണ്.​കൈ​വ​ശം ഇ​ത്ത​രം രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​മാ​ണ്.​ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട താ​ണെ​ന്നും ആ​യ​തി​ന് വി​പ​രീ​ത​മാ​യി പെ​രു​മാ​റി​യാ​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ ഉ​ണ്ടാകു​മെ​ന്നും കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.