പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ന്‍ കൂ​ട്ട​മാ​യി ഇ​റ​ങ്ങി; പോ​ലീ​സ് ഇ​ട​പെ​ട്ടു
Monday, March 30, 2020 10:16 PM IST
അ​ഞ്ച​ല്‍ : ര​ണ്ടു​മാ​സ​ത്തെ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ളും, കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും അ​നു​വ​ധി​ച്ച​തോ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ കൂ​ട്ട​മാ​യി ബാ​ങ്കു​ക​ളി​ല്‍ എ​ത്തി.
ഇ​തോ​ടെ ബാ​ങ്ക് ശാ​ഖ​ക​ളി​ല്‍ രാ​വി​ലെ​മു​ത​ല്‍ ജ​ന​ക്കൂ​ട്ട​മാ​യി. പ​ല​ത​വ​ണ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ അ​ഞ്ച​ല്‍ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി. അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി ​എ​ല്‍ സു​ധീ​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പു​ഷ്പ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ബാ​ങ്കു​ക​ളി​ല്‍ എ​ത്തു​ക​യും ജ​ന​ക്കൂ​ട്ട​ത്തെ നി​ശ്ചി​ത അ​ക​ല​ത്തി​ല്‍ ക്യൂ​വി​ല്‍ ആ​ക്കു​ക​യു​മാ​യി​രു​ന്നു.
അ​ഞ്ച​ലി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു കൂ​ടി​യ​ത് പോ​ലീ​സ് ഇ​ട​പെ​ട്ടു ഒ​ഴി​വാ​ക്കി. അ​ഞ്ച​ല്‍ ആ​ര്‍ ഒ ​ജം​ഗ്ഷ​ന്‍, ച​ന്ത​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ട​മാ​യി എ​ത്തി​യ​തോ​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഇ​തോ​ടെ തി​ര​ക്ക് കു​റ​യു​ക​യും അ​നാ​വ​ശ്യ വാ​ഹ​ന​ങ്ങ​ള്‍ പി​ന്‍​വ​ലി​യു​ക​യും ചെ​യ്തു.
ചി​ല പ​ച്ച​ക്ക​റി വി​ല്‍​പ​ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ചു ജ​നം ത​ടി​ച്ചു കൂ​ടി. പോ​ലീ​സ് എ​ത്തി വ്യാ​പാ​രി​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. നി​ര​വ​ധി​യാ​ളു​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് 50 ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെടു​ത്തി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ലോ​ക്ക് ഡൗ​ൺ ലം​ഘ​ന​ത്തി​ന് പ​ത്ത് കേ​സു​ക​ള്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.