മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൺ സ​ജീ​വ​മാ​യി
Saturday, April 4, 2020 11:29 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യി. ഒ​രാ​ഴ്ച കാ​ല​മാ​യി 99 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്കം 350 പേ​ർ​ക്കാ​ണ് ആ​ഹാ​രം പാ​ച​കം ചെ​യ്ത് പൊ​തി​ചോ​റാ​യി വീ​ടു​ക ളി​ൽ എ​ത്തി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ സി​ഡി എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​ചി​ത്ര​ലേ​ഖ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ത്സ​മ്മാ​രാ​ജ്, അ​ക്കൗ​ണ്ട​ന്‍റ് ലി​ജ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പാ​ച​ക​ത്തി​ന് മേ​ൽ​നോ​ട്ടം.

ഇ​ന്ന​ലെ പൊ​തി​ചോ​റ് വി​ള​മ്പു​വാ​ൻ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​മാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ജ​യ​ല​ക്ഷ്മി, വൈ​സ് പ്ര​സി​ഡ​ന്‍റ്് ര​ഘു​നാ​ഥ​ൻ പി​ള്ള, അം​ഗ​ങ്ങ​ളാ​യ വൈ.​എ.​സ​മ​ദ്, വൈ.​ഷാ​ജ​ഹാ​ൻ, സി​ജു​കോ​ശി വൈ​ദ്യ​ൻ , ശി​വ​ൻ പി​ള്ള, ശാ​ന്ത​കു​മാ​രി, റ്റി.​മോ​ഹ​ന​ൻ, യു.​ന​ജീ​ബ്, മു​ര​ളീ​ധ​ര​ൻ പി​ള്ള, രാ​ധാ​കൃ​ഷ്ണ​ൻ, ജ​ല​ജ, പു​ഷ്പ, ബി​ന്ദു, അ​മ്പി​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡ​മാ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.