ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ നി​ന്നും മ​ത്സ്യം മോ​ഷ്ടി​ച്ചു
Sunday, April 5, 2020 9:50 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ക്ഷേ​ത്ര​ക്കു​ള​ത്തി​ലെ മ​ത്സ്യം മോ​ഷ്ടി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​ക്കോ​ട് ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ക്കു​ള​ത്തി​ലെ മ​ത്സ്യ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണം പോ​യ​ത്.
ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വ​ല​യി​ട്ട് മ​ത്സ്യം പി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി യി​ൽ നി​ന്നും ല​ഭ്യ​മാ​യി​ട്ടു​ണ്ട്. സം​ഭ​വം സം​ബ​ന്ധി​ച്ച് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ജ​ലാ​ശ​യ​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ

കൊ​ട്ടാ​ര​ക്ക​ര: ജ​ലാ​ശ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് ശു​ചി മു​റി​മാ​ലി​ന്യം ത​ള്ളി വ​ന്ന​യാ​ളെ എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൊ​ടി​യൂ​ർ മു​ഴ​ങ്ങാ​ട് ക​ള​രി അ​മ്പ​ല​ത്തി​നു സ​മീ​പം നി​ഷാാ​ദ് മ​ൻ​സി​ലി​ൽ നി​ഷാ​ദ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.