വേ​റി​ട്ട ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി ഇ​ന്ദു
Sunday, April 5, 2020 9:50 PM IST
സു​ന​റ്റ് കെ. ​വൈ

പ​ത്ത​നാ​പു​രം: കൊ​റോ​ണ കാ​ല​ത്ത് വേ​റി​ട്ട വ​ഴി​യി​ലൂ​ടെ സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ടു​ക​യാ​ണ് ഇ​ന്ദു ജെ ​എ​സ് എ​ന്ന കൗ​മാ​ര​ക​ലാ​കാ​രി. ലോ​കം നേ​രി​ടു​ന്ന കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രെ വി​വി​ധ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മ്പോ​ള്‍ ത​ന്‍റെ ഇ​ഷ്ട​ക​ല​യാ​യ ക​ഥാ​പ്ര​സം​ഗ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് ഉ​ണ​ര്‍​ത്തു​പാ​ട്ടൊ​രു​ക്കു​ക​യാ​ണ് എം​എ​സ് സി ​വി​ദ്യാ​ര്‍​ഥി​നി കൂ​ടി​യാ​യ ഇ​ന്ദു. സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പി​ന് അ​ര്‍​ഹ​യാ​യ ഈ ​മി​ടു​ക്കി ക​ഴി​ഞ്ഞ എ​ട്ടു​വ​ര്‍​ഷ​മാ​യി ക​ഥാ​പ്ര​സം​ഗ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ലോ​ക​ത്തെ മ​ഹാ​ശ​ക്തി​ക​ളാ​യ രാ​ജ്യ​ങ്ങ​ളൊ​ക്കെ കോ​വി​ഡ് 19ന് ​മു​ന്നി​ല്‍ പ​ക​ച്ചു നി​ല്‍​ക്കു​മ്പോ​ഴും കേ​ര​ളം ന​ട​ത്തു​ന്ന മി​ക​വാ​ര്‍​ന്ന പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം സ​മൂ​ഹ​വും വ്യ​ക്തി​ക​ളും പാ​ലി​ച്ചി​രി​ക്കേ​ണ്ടു​ന്ന നി​യ​മ​വ​ശ​ങ്ങ​ളും ക​ഥാ​പ്ര​സം​ഗ​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്.
ബ്രേ​ക്ക് ദ ​ചെ​യി​ന്‍ എ​ന്ന പേ​രി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​യി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും നി​യ​മ​പാ​ല​ക​രെ​യും അ​ഭി​ന​ന്ദി​ക്കാ​നും മ​റ​ന്നു​പോ​യി​ട്ടി​ല്ല. സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ​യും പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നി​ര്‍​ദേ​ശ പ്ര​കാ​രം അ​ണി​യി​ച്ചൊ​രു​ക്കി​യ ക​ഥാ​പ്ര​സം​ഗം ദൃ​ശ്യ​രൂ​പ​ത്തി​ല്‍ ചി​ത്രീ​ക​രി​ച്ച് കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഈ ​ക​ഥാ​പ്ര​സം​ഗം വൈ​റ​ലാ​യി​ട്ടു​ണ്ട്. തു​ള്ള​ല്‍ ക​ലാ​കാ​രി​യാ​യ ദൃ​ശ്യ ഗോ​പി​നാ​ഥാ​ണ് ക​ഥ​യു​ടെ ര​ച​ന നി​ര്‍​വ​ഹി​ച്ച​ത്. സ്കൂ​ള്‍, കോ​ളേ​ജ് ക​ലോ​ത്സ​വ വേ​ദി​ക​ളി​ല്‍ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച ഈ ​ക​ലാ​കാ​രി മ​റ്റ് സാം​സ്കാ​രി​ക വേ​ദി​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​ണ്. ത​ല​വൂ​ര്‍ വൃ​ന്ദാ​വ​ന​ത്തി​ല്‍ സ​ന്തോ​ഷ് ശ​ര്‍​മ്മ​യു​ടെ​യും ജ​യ​ശ്രീ​യു​ടെ​യും മ​ക​ളാ​യ ഇ​ന്ദു കോ​ന്നി എ​സ്എ​എ​സ്എ​സ്എ​ന്‍​ഡി​പി കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ എം​എ​സ് സി ​ഫി​സി​ക്സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല എം​ജി യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ങ്ങ​ളി​ലെ ക​ഥാ​പ്ര​സം​ഗ​വി​ജ​യി​യാ​യ ഇ​ന്ദു ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി കേ​ര​ളോ​ത്സ​വം ക​ഥാ​പ്രം​സ​ഗ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല വി​ജ​യി​യും സാം​ബ​ശി​വ​ന്‍ സ്മാ​ര​ക ക​ഥാ​പ്ര​സം​ഗ വി​ജ​യി​യു​മാ​ണ്. ന​രി​ക്ക​ല്‍ രാ​ജീ​വ് കു​മാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​ന്ദു ക​ഥാ​പ്ര​സം​ഗം അ​ഭ്യ​സി​ക്കു​ന്ന​ത്.