വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ആ​ർവൈ​എ​ഫ്
Tuesday, April 7, 2020 10:26 PM IST
ച​വ​റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ മു​ന്നി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​ർ, അ​ഗ്നി​ശ​മ​നാ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കു​ള്ള മു​ഖാ​വ​ര​ണം, കു​ടി​വെ​ള്ളം, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.
തെ​ക്കു​ഭാ​ഗം തേ​വ​ല​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് കു​മാ​റി​ന് ന​ൽ​കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ് ലാ​ലു ഉ​ദ്ഘാ​ടനം നി​ർ​വ​ഹി​ച്ചു. കാ​ട്ടൂ​ർ കൃ​ഷ്ണ​കു​മാ​ർ, കോ​യി​വി​ള സ​ലിം, അ​നി​ൽ​കു​മാ​ർ തെ​ക്കും​ഭാ​ഗം, ഷാ ​ന​വാ​സ്, സി​യാ​ദ്, ഷൈ​ലേ​ഷ് കു​മാ​ർ, ഷി​ബു തെ​ക്കും​ഭാ​ഗം എ​ന്നി​വ​ർ നേ​ത​ത്വം ന​ൽ​കി.
തു​ട​ർ​ന്ന് തെ​ക്കു​ഭാ​ഗം തേ​വ​ല​ക്ക​ര മേ​ഖ​ല​ക​ളി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ വ​യോ​ധി​ക​ർ​ക്ക് മു​ഖാ​വ​ര​ണ​വും, കു​ടി​വെ​ള്ള​വും, ല​ഘു​ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു. വി​വി​ധ ബാ​ങ്കു​ക​ളി​ലും സ​ബ്ട്ര​ഷ​റി​യി​ലും ഉ​ൾ​പ്പെ​ടെ ആ​ർ വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 3000 മു​ഖാ​വ​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.