വില്പനയ്ക്ക് എത്തിച്ച പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
Tuesday, April 7, 2020 10:26 PM IST
ച​വ​റ: ത​ട്ടാ​രേ​രി ച​ന്ത​യ​ക്ക് സ​മീ​പം വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു വ​ന്ന പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ മ​ത്സ്യം ക​ണ്ടെ​ടു​ത്ത​ത്. നൂ​റ് കി​ലോ കേ​ര ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ഴ​കി​യ മ​ത്സ്യം വി​ൽ​ക്കു​ന്നു എ​ന്ന​റി​ഞ്ഞ് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ അ​ഞ്ജു​വി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​ഴ​കി​യ മ​ത്സ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷാ​ജി, ശി​വ​പ്ര​സാ​ദ്, സു​ധ പ്ര​സാ​ദ്, അ​ജി​ത് കു​മാ​ർ ,വി​ന്ധ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​വും ച​വ​റ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പി​ടി​കൂ​ടി​യ മ​ത്സ്യം ന​ശി​പ്പി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നീ​ണ്ട​ക​ര, ച​വ​റ, ശ​ക്തി​കു​ള​ങ്ങ​ര ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചി​രു​ന്നു. മ​ത്സ്യം കൊ​ണ്ടു​വ​ന്ന​യാ​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ര​ക്ഷ​പെ​ട്ടു.
ശാ​സ്താം​കോ​ട്ട: കൊ​ല്ലം-​പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ ഏ​ഴാം​മൈ​ലി​ൽ നി​ന്ന് 1250 കി​ലോ പ​ഴ​കി​യ മ​ത്സ്യം ഏ​നാ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 ന് ​വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ മ​ത്സ്യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്ന് ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം മ​ൽ​സ്യം കു​ഴി​ച്ച് മൂ​ടി.