ഫ​യ​ർ വാ​ച്ച​ർ​മാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കി​യി​ല്ലെ​ന്ന്
Wednesday, May 20, 2020 10:17 PM IST
പു​ന​ലൂ​ർ: കോ​വി​ഡ് കാ​ല​ത്തും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ർ വാ​ച്ച​ർ​മാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കി​യി​ല്ല. പ്ര​തി​ഷേ​ധ​വു​മാ​യി ഐ​എ​ൻ​ടി​യു​സി രം​ഗ​ത്ത്. അ​ച്ച​ൻ​കോ​വി​ലി​ൽ ജോ​ലി നോ​ക്കി​യ കേ​ര​ളാ ഫോ​റ​സ്റ്റ് ഡ​വ​ല​പ്മെ​ൻ​റ് കോ​ർ​പ്പ​റേ​ഷ​നി​ലെ ഫ​യ​ർ വാ​ച്ച​ർ​മാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കാ​തി​രു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ളം ഇ​നി​യും ന​ൽ​കി​യി​ട്ടി​ല്ല.
ആ​ദി​വാ​സി​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ശ​മ്പ​ളം മു​ട​ങ്ങി​യ​തോ​ടെ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​ണ്. ശ​മ്പ​ളം ഉ​ട​ൻ ന​ൽ​കാ​ത്ത പ​ക്ഷം ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ചെ​യ്യു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.