ആ​ൽ​മ​രം ഒ​ടി​ഞ്ഞു വീ​ണ് ​ക​ട​യും വെ​യി​റ്റിം​ഗ് ഷെ​ഡും ത​ക​ർ​ന്നു
Wednesday, May 20, 2020 10:17 PM IST
കൊ​ട്ടി​യം: സം​സ്ഥാ​ന ഹൈ​വേ​യി​ൽ ആ​ൽ​മ​രം ഒ​ടി​ഞ്ഞു വീ​ണ് പെ​ട്ടി​ക​ട​യും വെ​യി​റ്റിം​ഗ് ഷെ​ഡും വൈ​ദ്യു​തി ലൈ​നും​ത​ക​ർ​ന്നു. സം​ഭ​വ സ​മ​യം റോ​ഡി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. കൊ​ല്ലം-​ക​ണ്ണ​ന​ല്ലൂ​ർ റോ​ഡി​ൽ മു​ഖ​ത്ത​ല ഇ​എ​സ്ഐ ജം​ഗ്ഷ​നി​ൽ നി​ന്ന ആ​ൽ​മ​ര​മാ​ണ് ഒ​ടി​ഞ്ഞു വീ​ണ​ത്. കൊ​ല്ല​ത്തു നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി​യാ​ണ് മ​രം മു​റി​ച്ചു മാ​റ്റി​യ​ത്.

എ​ൽ​ഡേ​ഴ്സ് ഫോ​റം അ​നു​ശോ​ചി​ച്ചു

കൊ​ല്ലം: എ​സ്.​എം വെ​ങ്കി​ട്ട നാ​രാ​യ​ണ റെ​ഡ്യാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ കൊ​ല്ലം എ​ൽ​ഡേ​ഴ്സ് ഫോ​റം അ​നു​ശോ​ചി​ച്ചു. പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​രി​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന അ​ദ്ദേ​ഹം ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​യു​മാ​യി​രു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ർ.​പ്ര​ഭാ​ക​ര​ൻ​പി​ള്ള, സെ​ക്ര​ട്ട​റി കെ.​ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.