എ​ക്സ്-​റേ എ​ടു​ക്കാ​ൻ എ​ത്തി​യ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Friday, May 22, 2020 10:49 PM IST
പു​ന​ലൂ​ർ: സ്കാ​നിം​ഗ് സെ​ന്‍റ​റി​ൽ എ​ക്സ്-​റേ എ​ടു​ക്കാ​ൻ എ​ത്തി​യ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ.

ക​ട​യ്ക്ക​ൽ ചു​ണ്ട ടി​ടി ഹൗ​സി​ൽ ത​ൻ​സീ​ർ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 37 കാ​രി​യാ​യ യു​വ​തി ന​ടു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.തു​ട​ർ​ന്ന് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലു​ള്ള സ്കാ​നിം​ഗ് സെ​ന്‍റ​റി​ൽ എ​ക്സ്-​റേ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു യു​വ​തി​യ്ക്കു നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ര​ക്ഷ​പെ​ട്ടോ​ടി​യ യു​വ​തി പു​ന​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.