ആ​സാ​മി​ലേ​ക്ക് സൈ​ക്കി​ള്‍ യാ​ത്ര ചെ​യ്ത അ​ഞ്ചം​ഗ​സം​ഘം പി​ടി​യി​ല്‍
Saturday, May 23, 2020 11:36 PM IST
ആ​യൂ​ര്‍ : തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ആ​സാ​മി​ലേ​ക്ക് സൈ​ക്കി​ള്‍ യാ​ത്ര ചെ​യ്ത അ​ഞ്ചം​ഗ​സം​ഘം പോ​ലീ​സ് പി​ടി​യി​ല്‍. ച​ട​യ​മ​ഗ​ലം പോ​ലീ​സാ​ണ് ഇ​ന്ന​ലെ രാ​ത്രി ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്. രാ​ത്രി പ​ത്തോടുകൂ​ടി പു​തി​യ അ​ഞ്ച് സൈ​ക്കി​ളു​ക​ളി​ൽ അഞ്ച് അ​ന്യ ​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ നി​ല​മേ​ൽ ഭാ​ഗ​ത്തു​കൂ​ടി യാ​ത്ര​ചെ​യ്യു​ന്ന​ത് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന ച​ട​യ​മം​ഗ​ലം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന അ​ഞ്ച് പേ​രും ആ​സാ​മി​ലേ​ക്ക് പോ​വു​ക​യാ​ണ് എ​ന്നു​ള്ള​വി​വ​രം അ​റി​യു​ന്ന​ത്.

ഇ​വ​ർ അ​ഞ്ചു​പേ​രും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് ആണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ വാ​ഹ​ന​ങ്ങ​ൾ കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ടു തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​തി​യ സൈ​ക്കി​ളു​ക​ൾ വാ​ങ്ങി യാ​ത്ര തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഇ​വ​രു​ടെ പ​ക്ക​ല്‍ യാ​ത്രാ​രേ​ഖ​ക​ളോ, പാ​സു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത അ​ഞ്ചു​പേ​രെ​യും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.